'ഞാന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു'; ഊ ആണ്ടവാ ഗാനത്തേക്കുറിച്ച് സാമന്ത

താന്‍ അത്ര സുന്ദരിയല്ല എന്ന ചിന്തയാണ് തനിക്ക് എപ്പോഴും ഉണ്ടായിരുന്നതെന്നും സാമന്ത
സാമന്ത
സാമന്ത
Updated on
1 min read

ന്ത്യയില്‍ ഒന്നാകെ തരംഗം സൃഷ്ടിച്ച ഗാനമാണ് സാമന്തയുടെ പുഷ്പയിലെ ഐറ്റം നമ്പര്‍ ഊ ആണ്ടവാ. എന്നാല്‍ ഗാനത്തിലെ ആദ്യ രംഗം ചിത്രീകരിക്കുന്ന സമയത്ത് താന്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. താന്‍ അത്ര സുന്ദരിയല്ല എന്ന ചിന്തയാണ് തനിക്ക് എപ്പോഴും ഉണ്ടായിരുന്നതെന്നും സാമന്ത.

സാമന്ത
'സംസ്ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തി; തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'

ഞാന്‍ അത്ര പോരെന്നും ഞാന്‍ സുന്ദരിയല്ലെന്നും മറ്റു പെണ്‍കുട്ടികളെപ്പോലെ അല്ലെന്നുമുള്ള ചിന്തയാണ് എനിക്കെപ്പോഴും ഉണ്ടായിരുന്നത്. അതിനാല്‍ ഇത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ഊ ആണ്ടവയുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ച് വിറയ്ക്കുകയായിരുന്നു ഞാന്‍. കാരണം സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൊണ്ടുവന്ന് നിര്‍ത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാന്‍ വളരാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. - സാമന്ത പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇനി അത്തരം ഡാന്‍സ് നമ്പറില്‍ താന്‍ പ്രത്യക്ഷപ്പെടില്ലെന്നും താരം വ്യക്തമാക്കി. അതില്‍ താനിപ്പോള്‍ വെല്ലുവിളി കാണുന്നില്ല എന്നാണ് താരം പറയുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ സിനിമയിലെ ഗാനമായിരുന്നു ഊ ആണ്ടവ. ഐറ്റം നമ്പറായി എത്തിയ ഗാനം വലിയ രീതിയില്‍ ഹിറ്റാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bhagyashri Borse
Divya Suresh
Adv T. Geena Kumari
Samantha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com