കേരളത്തിൽ അവധി ആഘോഷിച്ച് സാമന്ത; ചിത്രങ്ങൾ

അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള മനോ​ഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിലെ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. സിനിമ തിരക്കുകൾക്ക് ഇടയിലും യാത്രകൾക്കും മറ്റുമായി താരം സമയം ചെലവഴിക്കാറുണ്ട്. ഇപ്പോൾ  അവധി ആഘോഷിക്കാനായി കേരളത്തിൽ എത്തിയിരിക്കുകയാണ് താരം. 

അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള മനോ​ഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചുവന്ന ഷോർട്സും ടോപ്പും ധരിച്ച് വെള്ളച്ചാട്ടം ആസ്വദിക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണുന്നത്.

അതിന് പിന്നാലെ ആലപ്പുഴ മാരാരിക്കുളം ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. തന്റെ ഉറ്റ സുഹൃത്തായ മേഘന വിനോദിനൊപ്പം കടൽത്തീരത്ത് ഇരിക്കുന്ന സാമന്തയാണ് ചിത്രത്തിൽ. നീയില്ലാത്ത ജീവിതം ഓർക്കാൻ പോലുമാവുന്നില്ല എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഈ ചിത്രവും ആരാധകരുടെ മനം കവരുകയാണ്. 

നിരവധി സിനിമകളാണ് സാമന്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. ശകുന്തളയുടെ വേഷത്തിൽ എത്തുന്ന ശാകുന്തളയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. കൂടാതെ വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം കാത്തുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com