'ഈ ചിരിക്കാണ് സാം ഞങ്ങൾ കാത്തിരുന്നത്', അന്ന് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു; കഠിനാധ്വാനത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച് സാമന്ത, കയ്യടി

വ്യക്തിജീവിതത്തിലും ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് സാമന്തയിപ്പോൾ കടന്നുപോകുന്നത്.
Samantha
Samanthaഎക്സ്
Edited By:
Updated on
1 min read

വിജയം തന്നെ മടിയും അമിത ആത്മവിശ്വാസമുള്ള ഒരാളുമാക്കി മാറ്റിയെന്നും പരാജയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്നും സാമന്ത ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹമോചനവും തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങളും മയോസൈറ്റിസ് എന്ന അപൂർവ രോ​ഗവുമൊക്കെയായി സങ്കല്പിക്കാൻ പോലും കഴിയാത്തവിധം തകർന്നു പോയിരുന്നു ആരാധകരുടെ പ്രിയപ്പെട്ട സാം ഒരിക്കൽ.

എന്നാൽ കഠിനപ്രയത്നത്തിലൂടെയും സ്വയം സമർപ്പണത്തിലൂടെയും സാമന്തയിപ്പോൾ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജീവിതത്തിലേക്കും കരിയറിലേക്കും. തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് പൊതുവേദികളിലടക്കം പൊട്ടിക്കരയുന്ന സാമന്തയെ ആരാധകർ പലപ്പോഴും കണ്ടിട്ടുണ്ട്.

പലപ്പോഴും കരച്ചിലടക്കാൻ പാടുപ്പെടുന്ന സാമന്തയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുമുണ്ട്. എന്നാലിപ്പോൾ നിറഞ്ഞ ചിരിയോടെ സാമന്ത വീണ്ടും സോഷ്യൽ മീ‍ഡിയയിൽ നിറയുകയാണ്. സാമന്തയുടെ ഈ മടങ്ങി വരവിനെ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകരും ആരാധകരും സ്വീകരിക്കുന്നത്.

പല തവണ വീണിട്ടും പതിന്മടങ്ങ് ആത്മവിശ്വാസത്തോടെ ഉയർത്തെഴുന്നേറ്റ സാമന്തയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. നടി കേന്ദ്ര കഥാപാത്രമായെത്തിയ 'മാ ഇൻടി ബം​ഗാരം' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് സാമന്തയിപ്പോൾ. കരിയറിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് സാമന്തയിപ്പോൾ കടന്നുപോകുന്നത്.

അടുത്തകാലത്തായി സാമന്തയുടേതായി തിയറ്ററുകളിലെത്തിയ ചിത്രങ്ങളിൽ പലതും വൻ പരാജയമായി മാറിയിരുന്നു. അങ്ങനെയിരിക്കെയാണ് സാമന്ത ലീഡ് റോളിലെത്തിയ മാ ഇൻടി ബം​ഗാരം ബോക്സ് ഓഫീസിൽ കയ്യടി വാരിക്കൂട്ടുന്നത്. നിലവിൽ 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു.

'മാ ഇൻടി ബം​ഗാരം' വിജയാഘോഷത്തിൽ നിന്നുള്ള സാമന്തയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ചിരിക്കാണ് ഞങ്ങൾ കാത്തിരുന്നത് എന്നാണ് സാമന്തയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർ കുറിച്ചിരിക്കുന്നത്.

നിലവിൽ കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കിയെന്നും കുറച്ചുനാളത്തേക്ക് പ്രസവാവധി എടുക്കുകയാണെന്നും സാമന്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മയാകാനൊരുങ്ങുന്ന സാമന്തയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്.

Samantha
'ഇതിൽ കൂടുതൽ എന്താണ് സാധിക്കുക ?, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കട്ടേ'; 'അമ്മ' തർക്കത്തിൽ പൃഥ്വിരാജ്
Samantha
'ഒരു ബാലനും അഞ്ച് സംവിധായകരും'; ചിദംബരത്തിന്റെ ഹിറ്റ് യാത്രയ്ക്ക് കൂട്ട് വന്നവര്‍!
Samantha
'ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ'; ആരാധകരോട് സാമന്ത
Summary

Samantha new photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com