'ഇന്ന് പലരും എന്നെ കാണുന്നത് പരാജയമായി, രണ്ട് വര്‍ഷമായി സിനിമയില്ല'; മനസ് തുറന്ന് സാമന്ത

സക്‌സസ് എന്നാല്‍ എന്താണെന്ന് സാമന്ത
Samantha
Samanthaഫയല്‍
Updated on
1 min read

തെന്നിന്ത്യന്‍ സിനിമാ ലോകം കടന്ന് ഇന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു നില്‍ക്കുന്ന നടിയാണ് സാമന്ത (samantha). ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. തന്റെ കരിയറിന്റെ പീക്കില്‍ നേരിടേണ്ടി വന്ന ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം അതിജീവിച്ചാണ് സാമന്ത നില്‍ക്കുന്നത്.

ഇപ്പോഴിതാ കരിയറില്‍ സക്‌സസ് എന്നാല്‍ എന്താണെന്ന് പറയുകയാണ് സാമന്ത. വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത മനസ് തുറന്നത്.

''ഇന്ന് വിജയം എന്നാല്‍ സ്വാതന്ത്ര്യമാണ്. രണ്ട് വര്‍ഷത്തെ ഇടവേളയെടുക്കാന്‍ സാധിക്കുന്ന സ്വാതന്ത്ര്യം. രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. വളരാനും, ഒരു ബോക്‌സിനുള്ളില്‍ ഒതുങ്ങിയിരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം.'' എന്നാണ് താരം പറയുന്നത്. 2023 ല്‍ പുറത്തിറങ്ങിയ ഖുഷി ആണ് സാമന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

''ഇന്ന് പലരും എന്നെ ഒരു വിജയമായിട്ടല്ല കാണുന്നത്. പ്രത്യേകിച്ചും നേരത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എന്നത്തേതിനാക്കാളും വിജയിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ ഓരോ ദിവസവും ഞാന്‍ എഴുന്നേല്‍ക്കുന്നത് സന്തോഷത്തോടേയും ആവേശത്തോടെയുമാണ്. കാരണം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്'' എന്നും താരം പറയുന്നുണ്ട്.

ഇന്ന് തന്നെ സംബന്ധിച്ച് വിജയം എന്നാല്‍ അത് പുറമെ നിന്ന് ലഭിക്കുന്ന അംഗീകാരമല്ലെന്നും മറിച്ച് തന്റെ മൂല്യങ്ങള്‍ ജീവിതത്തിലും ജോലിയിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതാണെന്നും സാമന്ത പറയുന്നുണ്ട്. ഏറെ നാളുകളായി ബോക്‌സ് ഓഫീസില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് സാമന്ത. അതേസമയം വെബ് സീരീസില്‍ സജീവമാണ് സാമന്ത. ഈയ്യടുത്ത് ആമസോണ്‍ പ്രൈമിന്റെ സീരീസായ സിറ്റഡലില്‍ താരം അഭിനയിച്ചിരുന്നു.

നിരവധി സിനിമകളും സീരീസുകളും സാമന്തയുടേതായി അണിയറയിലുണ്ട്. രാജും ഡികെയും നെറ്റ്ഫ്‌ളിക്‌സിനായി ഒരുക്കുന്ന രക്ത് ബ്രഹ്മാണ്ഡ്, ആക്ഷന്‍ ത്രില്ലറായ മാ ഇന്‍തി ബംഗാരം എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍. ഇതിനിടെ ഇയ്യടുത്ത് സാമന്ത നിര്‍മ്മാണത്തിലേക്കും പ്രവേശിപ്പിച്ചിരുന്നു. ശുഭം ആണ് സാമന്ത ആദ്യമായി നിര്‍മ്മിച്ച സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com