'ഉമ്മവയ്ക്കുമ്പോള്‍ പോലും ഞങ്ങള്‍ക്കിടയില്‍ അവന്റെ 'ആദ്യഭാര്യ'യുണ്ടാകും'; നാഗ ചൈതന്യയെക്കുറിച്ച് സാമന്ത അന്ന് പറഞ്ഞത്

നാഗചൈതന്യയെക്കുറിച്ച് സാമന്ത മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും ദാമ്പത്യം ഇപ്പോഴും വാര്‍ത്തകളില്‍ നിറയുകയാണ്. നാഗചൈതന്യയെക്കുറിച്ച് സാമന്ത മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. നാഗ ചൈതന്യ പൂര്‍ണമായും ഹസ്ബന്‍ഡ് മെറ്റീരിയലാണ് എന്നാണ് താരം പറഞ്ഞത്. 

ചായ് പൂര്‍ണമായും ഹസ്ബന്‍ഡ് മെറ്റീരിയല്‍

തെലുങ്ക് ഷോ ഫീറ്റ് അപ് വിക്ക് ദി സ്റ്റാര്‍ എന്ന പരിപാടിയില്‍ 2019ലാണ് താരം നാഗചൈതന്യയെക്കുറിച്ച് വാചാലയായത്. ചായ് പൂര്‍ണമായും ഒരു ഹസ്ബന്‍ഡ് മെറ്റീരിയലാണ്. ഞാന്‍ ഒന്നുമല്ലായിരുന്ന സമയം മുതല്‍ അവന്‍ എന്നെ കാണുന്നത്. യുഎസില്‍ നിന്ന് അമ്മയെ വിളിക്കാന്‍ പണമില്ലാതിരുന്ന സമയത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കുകയാണ്. അവന്റെ ഫോണ്‍ എടുത്താണ് ഞാന്‍ വീട്ടിലേക്ക് വിളിച്ചത്. അന്നു മുതല്‍ ഇപ്പോഴുള്ള എന്നെവരെ ചായ് കാണുന്നതാണ്. പിന്നെ എങ്ങനെയാണ് മറ്റൊരാളാകുന്നത്? മറ്റുള്ളവര്‍ക്ക് എന്നെ പകുതി മാത്രമേ അറിയുകയൊള്ളൂ. പരിപാടിയുടെ അവതാരിക നടി ലക്ഷ്മി മാഞ്ചുവിനോട് സാമന്ത പറഞ്ഞു. 

ചൈതന്യയുടെ ആദ്യത്തെ ഭാര്യ തലയിണ ആയിരുന്നു. തനിക്കൊന്ന് ഉമ്മ വയ്ക്കണമെങ്കില്‍ കൂടിയും തങ്ങള്‍ക്കിടയില്‍ അതുണ്ടാകുമെന്നാണ് താരത്തിന്റെ വാക്കുകള്‍.  വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു എന്ന വിവരവും ഷോയിലൂടെ ലക്ഷ്മി പുറത്തുവിട്ടിരുന്നു. 

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ഒക്ടോബര്‍ 2 നാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017ല്‍ ഇരുവരും വിവാഹിതരായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com