അല്ലുവിന്റെ സിനിമയിൽ ഐറ്റം ഡാൻസുമായി സാമന്ത, പ്രതിഫലം കേട്ടാൻ ഞെട്ടും; വൈറലായി ​ഗാനം

ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തെന്നിന്ത്യൻ സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ. ചിത്രത്തിലെ പോസ്റ്ററുകളും ​ഗാനങ്ങളും ടീസറുമെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ വൈറലാവുന്നത് ചിത്രത്തിലെ ​പുതിയ ​ഗാനത്തിന്റെ ലിറിക്സ് വിഡിയോ ആണ്. 

സാമന്തയുടെ ആദ്യ ഐറ്റം നമ്പർ

സൂപ്പർനായിക സാമന്തയാണ് ​ഗാനത്തിൽ ചുവടുവയ്ക്കുന്നത്. ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. സാമന്തയുടെ ഡാൻസ് സ്റ്റിൽസിനൊപ്പമാണ് ലിറിക്കൽ വിഡിയോ. ഓ ആണ്ടവാ എന്നു തുടങ്ങുന്ന ​ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് രചന. ഇന്ദ്രാവതി ചൗഹാനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നടി രമ്യാ നമ്പീശനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

ഒരു ​ഗാനത്തിന് വാങ്ങിയത് ഒന്നരക്കോടി

അതിനിടെ ചിത്രത്തിൽ സാമന്തയ്ക്ക് നൽകിയ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചയാവുന്നുണ്ട്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അല്ലു അർജുന്റെ നായികയായി രശ്മിക മന്ദാനയാണ് എത്തിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ടു ഭാ​ഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com