

ചലച്ചിത്ര താരങ്ങളായ സന അൽത്താഫും ഹക്കിം ഷാജഹാനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ വിവാഹ റിസപ്ഷൻ അനുവാദമില്ലാതെ പകർത്തിയവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന അൽത്താഫ്. കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്നത് നിരാശാജനകമാണെന്ന് നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.
‘ഈയടുത്ത് ഞങ്ങൾ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വിഡിയോ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവർ ചെയ്യാൻ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂർവം ഞങ്ങൾ നിരസിക്കുകയായിരുന്നു. കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. അതുകൊണ്ട്, അവരോട് അതിൽ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്‌ചയ്‌ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവർ നടത്തുന്ന നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ്.’- സന കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒരാഴ്ച മുൻപാണ് സന അൽത്താഫും ഹക്കിം ഷാജഹാനും രജിസ്റ്റർ വിവാഹം ചെയ്തത്. സബ് രജിസ്ട്രാർ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരങ്ങൾ സന്തോഷം അറിയിച്ചത്. തുടർന്നാണ് അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിരുന്നു നടത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates