'ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കരുത്, ഇത് ശരിയല്ല'; വിജയ്ക്കും തൃഷയ്ക്കുമെതിരെ സനം ഷെട്ടി

ആരാധകരുടെ പ്രതികരണങ്ങള്‍ക്ക് സനം ഷെട്ടി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്
Sanam Shetty, Vijay and Trisha
Sanam Shetty, Vijay and Trishaഎക്സ്
Updated on
1 min read

വിവാഹ മോചന വിവാദങ്ങള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം സുഹൃത്തിന്റെ കല്യാണത്തിനെത്തിയ വിജയ്‌യുടെ വിഡിയോയും ചിത്രങ്ങളും വൈറലാവുകയാണ്. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വണ്ടിയിലാണ് വിജയ്‌യും തൃഷയും കല്യാണത്തിനെത്തിയത്. പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്.

Sanam Shetty, Vijay and Trisha
''അന്ന തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയേണ്ടത് നട്ടെല്ലില്ലാത്ത മാധ്യമങ്ങള്‍'; പിന്തുണയുമായി മാധവ് സുരേഷ്

വിജയ്‌ക്കെതിരെ നടി സനം ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ചെയ്തത് ശരിയല്ലെന്നാണ് സനം ഷെട്ടി പറയുന്നത്. ഭാര്യയുടെ സങ്കടത്തെ ഇങ്ങനെ അവഗണിക്കരുതെന്നാണ് സനം ഷെട്ടി പറയുന്നത്. എക്‌സിലൂടെയായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം. വിജയ്‌യുടേയും തൃഷയുടേയും വിഡിയോ പങ്കുവച്ചു കൊണ്ടാണ് സനം ഷെട്ടി തന്റെ അഭിപ്രായം പങ്കുവച്ചത്.

Sanam Shetty, Vijay and Trisha
ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

'വേണ്ട. ഇതായിരുന്നില്ല ശരിയായ മാര്‍ഗം. ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല. ദീര്‍ഘകാലമായുള്ള ആരാധികയെന്ന നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്'' എന്നാണ് സനം ഷെട്ടി പറഞ്ഞത്. പിന്നാലെ സനം ഷെട്ടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരെത്തി. ചില പ്രതികരണങ്ങള്‍ക്ക് സനം ഷെട്ടി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

അവര്‍ക്ക് സുഹൃത്തുക്കളായിക്കൂടേ? സംഗീത ഈഗോയെ ട്രിഗര്‍ ചെയ്തതാകാമെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ''അവര്‍ക്ക് അങ്ങനെയാകാം. പക്ഷെ കുറച്ച് ദിവസം മുമ്പാണ് ആരോപണം ഉയര്‍ന്നു വന്നതെന്നിരിക്കെ ഒരുമിച്ച് പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? പ്രത്യേകിച്ചും അവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതെ'' എന്നായിരുന്നു സനം നല്കിയ മറുപടി.

നിങ്ങള്‍ ഒരു റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അത് പരാജയപ്പെട്ടുവെന്നും അറിയാം. അതിന് ശേഷം നിങ്ങള്‍ പുതിയൊരു ബന്ധത്തിലേക്ക് കടന്നില്ലേ, അല്ലാതെ ജീവിതകാലം മുഴുവനും ഒരു പങ്കാളിയില്ലാതെയാണോ ജീവിക്കുമോ എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്. ''മറ്റൊരു ബന്ധമുണ്ടെങ്കില്‍ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ഔദ്യോഗികമായി പിരിഞ്ഞ ശേഷം അത് പരസ്യപ്പെടുത്തുകയും ചെയ്യണം. അതാണ് ധാര്‍മികവും നിയമപരമായും ശരിയായ വഴി'' എന്നാണ് സനം നല്‍കിയ മറുപടി.

Summary

Sanam Shetty slams Vijay and Trisha for their public appearance amid divorce controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com