സ്ലീപ്പര്‍ ഹിറ്റായി 'എക്കോ'; കളക്ഷനില്‍ വന്‍ കുതിപ്പ്; ഭാവി താരമെന്ന് ഉറപ്പിച്ച് സന്ദീപ്

ആനിമല്‍ ട്രിലോളജയിലെ മൂന്നാം ഭാഗം
Eko
Ekoഇന്‍സ്റ്റഗ്രാം
Updated on
1 min read

കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയൊരുക്കി ഞെട്ടിച്ച കൂട്ടുകെട്ടാണ് ദിന്‍ജിത്ത് അയ്യത്താനും ബാഹുല്‍ രമേശും. ആസിഫ് അലി ചിത്രത്തിന് ശേഷം ഇരുവരുമെത്തിയത് സന്ദീപ് പ്രദീപ് നായകനായ എക്കോയുമായാണ്. ആനിമല്‍ ട്രയോളജിയിലെ മൂന്നാമത്തേത് എന്ന ടാഗ് ലൈനുമായാണ് എക്കോ തിയേറ്ററിലെത്തിച്ചത്. ചിത്രത്തിന് ആദ്യം ദിവസം മുതല്‍ ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്.

Eko
'മഹാനടിക്കു ശേഷം ആറ് മാസം സിനിമയൊന്നും ലഭിച്ചില്ല, ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി

റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും സ്ലീപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് എക്കോ. ഹോട്ട്‌സ്റ്റാറിനായി ഒരുക്കിയ കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ആണ് ആനിമല്‍ ട്രയോളജിയിലെ രണ്ടാമത്തെ ഭാഗം. ദിന്‍ജിത്ത്-ബാഹുല്‍ കൂട്ടുകെട്ടിന്റെ തുടര്‍ച്ചയായ രണ്ടാം ബോക്‌സ് ഓഫീസ് വിജയമായി മാറുകയാണ് എക്കോ.

Eko
'ബിക്കിനിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറയുന്നവരുണ്ട്'; വെറുപ്പുളവാക്കുന്നത്, കടുത്ത ശിക്ഷനല്‍കണമെന്ന് ഹുമ ഖുറേഷി

ആദ്യ ദിവസം 80 ലക്ഷം നേടിയ എക്കോ രണ്ടാം ദിവസം 1.85 കോടിയാണ് നേടിയത്. മൂന്നാം ദിവസം വന്‍ കുതിപ്പ് നടത്തിയ സിനിമ നേടിയത് 3.15 കോടിയാണെന്നാണ് സക്‌നില്‍ക്ക് റിപ്പോര്‍ട്ട് പറയുന്നത്. ഇതുവരെ ചിത്രം ആഗോള തലത്തില്‍ നേടിയത് 6.85 കോടിയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വരും ദിവസങ്ങളിലും എക്കോ ഈ കുതിപ്പ് തുടരുമെന്നാണ് കരുതുന്നത്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമാണ് ചിത്രം നിര്‍മിച്ചത്. പടക്കളത്തിലൂടെ നായകനായ സന്ദീപിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമായി മാറുകയാണ് എക്കോ. മലയാളത്തിന്റെ ഭാവി മുന്‍നിര നായകന്മാരില്‍ ഒരാളായിട്ടാണ് സന്ദീപിനെ കാണുന്നത്. ചിത്രത്തിലെ സന്ദീപിന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്.

സന്ദീപിനൊപ്പം നരേന്‍, അശോകന്‍, വിനീത്, ബീയാമ മോമിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് എക്കോ. ബുഹാല്‍ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം. മുജീബ് മജീദ് ആണ് സംഗീതം ഒരുക്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റേയും സംഗീതം മുജീബ് ആയിരുന്നു.

Summary

Sandeep Pradeep starrer Eko takes a huge leap in collection. Third one from the animal trilogy becomes a sleeper hit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com