ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സം​ഗീത് ശിവന്റെ നില മെച്ചപ്പെട്ടെന്ന് സന്തോഷ് ശിവൻ

കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സംഗീത്
സം​ഗീത് ശിവൻ, സന്തോഷ് ശിവൻ/ ഫേയ്സ്ബുക്ക്
സം​ഗീത് ശിവൻ, സന്തോഷ് ശിവൻ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സം​ഗീത് ശിവന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടെന്ന് സഹോദരന്‍ സന്തോഷ് ശിവന്‍. ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്ന് സന്തോഷ് വ്യക്തമാക്കി. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

സം​ഗീത് ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, സുഖമായി വരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി- സന്തോഷ് ശിവൻ കുറിച്ചു. കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്‍. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവന്‍ രംഗത്തെത്തിയത്.

നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER