'കേക്ക് വരാൻ വൈകി, പിന്നെ ഒരു പഴംപൊരി അങ്ങ് മുറിച്ചു'; സം​ഗീതിന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും സത്യൻ അന്തിക്കാടും

കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്.
Sangeeth Prathap
സം​ഗീത് പ്രതാപിന്റെ ജന്മദിനാഘോഷംഫെയ്സ്ബുക്ക്
Updated on
1 min read

പ്രേമലു എന്ന ചിത്രത്തിൽ അമൽ ഡേവിസ് ആയെത്തി മലയാളികളുടെ മനം കവർന്ന നടനാണ് സം​ഗീത് പ്രതാപ്. ഇന്ന് സം​ഗീതിന്റെ ജന്മദിനം കൂടിയാണ്. മോഹൻലാലിനൊപ്പമാണ് സം​ഗീതിന്റെ ഈ പിറന്നാൾ ആഘോഷം. ‌മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു ജന്മദിനാഘോഷം. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് താരം ജന്മദിനം ആഘോഷിച്ചത്.

മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലായി കൊണ്ടിരിക്കുകയാണ്. കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ ‘പഴംപൊരിയല്ലേ നല്ലത്’ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം. ഒരു പൊട്ടിച്ചിരിയായിരുന്നു അപ്പോൾ ഉയർന്നത്. മോഹൻലാൽ തന്നെ പഴംപൊരി എടുത്ത് സംഗീതിനു നൽകി.

പിന്നീട് ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. ‘വേറെ ആരുടെയെങ്കിലും ബർത്ത്ഡേ ഉണ്ടാ’ എന്നു കുസൃതിയോടെ ചോദിച്ചാണ് മോഹൻലാൽ മടങ്ങിയത്. ജന്മദിന സ്പെഷൽ കേക്ക് എത്തിയപ്പോൾ സെറ്റിലുള്ളവർക്കൊപ്പം സം​ഗീത് കേക്കും മുറിച്ചു. സം​ഗീതിന്റെ ഭാര്യയും ജന്മദിനാഘോഷത്തിൽ പങ്കുചേരാൻ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിലെത്തിയിരുന്നു. ബ്രോമൻസ് ആണ് സം​ഗീതിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വാലന്റൈൻസ് ദിനത്തിലാണ് ചിത്രം റിലീസിനെത്തിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിലും മികച്ച വേഷത്തിലാണ് സംഗീത് എത്തുന്നത്. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ‘ഹൃദയപൂർവം’. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com