വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സാനിയയ്ക്ക് 20ാം പിറന്നാൾ, സർപ്രൈസ് പാർട്ടി ഒരുക്കി സുഹൃത്തുക്കൾ; വിഡിയോ

അമ്പരക്കുന്ന സാനിയയെ ആണ് വിഡിയോയിൽ കാണുന്നത്
Published on

20ാം പിറന്നാൾ ആഘോഷമാക്കി യുവതാരം സാനിയ അയ്യപ്പൻ. താരത്തിന്റെ സുഹൃത്തുക്കളാണ് സർപ്രൈസ് പാർട്ടി ഒരുക്കിയത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. മുറിയിലെ അലങ്കാരങ്ങൾ കണ്ട് അമ്പരക്കുന്ന സാനിയയെ ആണ് വിഡിയോയിൽ കാണുന്നത്. 

സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. മഞ്ജു വാര്യർ, അർജുൻ അശോകൻ, പ്രാർത്ഥന ഇന്ദ്രജിത്ത്, ശ്രിന്ദ, പേളി മാണി, ​ഗണപതി തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. 

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധ നേടുന്നത്. ക്വീൻ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അഭിനയ അരങ്ങേറ്റം. ദുൽഖർ സൽമാന്റെ സല്യൂട്ടിലാണ് അവസാനമായി താരത്തെ കണ്ടത്. നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com