'വിജയ്ക്കൊപ്പം അഭിനയിച്ചത് ഇഷ്ടപ്പെട്ടു, പക്ഷേ ലോകേഷ് എന്നെ വേണ്ടവിധം ഉപയോ​ഗിച്ചില്ല'; നിരാശ വെളിപ്പെടുത്തി സഞ്ജയ് ദത്ത്

പക്ഷേ ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്.
Sanjay Dutt
സഞ്ജയ് ദത്ത്, ലോകേഷ് കനകരാജ് (Sanjay Dutt)എക്സ്
Updated on
1 min read

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. തിയറ്ററുകളിൽ ലിയോ വൻ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ലിയോയിൽ അഭിനയച്ചതിൽ തനിക്ക് നിരാശയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്.

ചിത്രത്തിൽ സംവിധായകൻ തന്നെ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയെന്നാണ് സഞ്ജയ് ദത്ത് തുറന്നു പറഞ്ഞത്. തന്റെ പുതിയ കന്നഡ ചിത്രം ‘കെ ഡി – ദ് ഡെവിൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം പറഞ്ഞത്.

"രജനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്‍റെ സീനിയേഴ്​സാണ്. അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. രജനികാന്തിനോടൊപ്പം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്​ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും എനിക്ക് വളരയെധികം സന്തോഷമുണ്ട്.

പക്ഷേ ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല".- സഞ്ജയ് ദത്ത് പറഞ്ഞു. ഒരു പുഞ്ചിരിയോടെയാണ് സഞ്ജയ് ദത്ത് തന്റെ നിരാശ പ്രകടിപ്പിച്ചത്.

അജിത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. രജനികാന്തിന്‍റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിയ്ക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ് ​ലൈഫും കാണും"- സഞ്ജയ് ദത്ത് പറഞ്ഞു. പാർത്ഥിപൻ, ലിയോ ​ദാസ് എന്നീ കഥാപാത്രങ്ങളായാണ് ലിയോയിൽ വിജയ് എത്തിയത്. തൃഷയാണ് ചിത്രത്തിലെ നായിക.

Sanjay Dutt
രാജ് നിധിമോറിന്റെ കൈ പിടിച്ച് സാമന്ത; 'ജീവിതത്തിന്റെ മഹത്തായ സുവർണ്ണ നിയമം’; ശ്യാമലി ഡെ പങ്കുവച്ച സ്റ്റോറികൾ ചർച്ചയാവുന്നു

ലിയോയുടെ അച്ഛന്റെ വേഷത്തിൽ ഗ്യാങ്‌സ്റ്റർ ആയാണ് സഞ്ജയ് ദത്ത് സിനിമയിൽ എത്തിയത്. അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Sanjay Dutt
പൂജ ഹെ​ഗ്ഡെയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി സൗബിൻ; കൂലിയിലെ 'മോണിക്ക' ​ഗാനമെത്തി

പ്രേം ആണ് കെ ഡി സംവിധാനം ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ധ്രുവ് സർജ, ശില്പ ഷെട്ടി, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Summary

Bollywood Actor Sanjay Dutt expressed disappointment over his role in Lokesh Kanagaraj’s ‘Leo.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com