"പത്ത് രൂപ മേടിച്ചാൽ രണ്ട് രൂപയ്ക്കെങ്കിലും ജോലി എടുക്കണം"; നൂറിൻ ഷെരീഫിന് എതിരെ 'സാന്റാക്രൂസ്' സംവിധായകനും നിർമാതാവും  

'സാന്റാക്രൂസി'ന്റെ പ്രൊമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തുന്നില്ലെന്നാണ് ആരോപണം
നൂറിൻ ഷെരീഫ്
നൂറിൻ ഷെരീഫ്
Updated on: 
1 min read

നടി നൂറിൻ ഷെരീഫിന് എതിരെ ആരോപണവുമായി 'സാന്റാക്രൂസി'ന്റെ സംവിധായകനും നിർമാതാവും രം​ഗത്ത്.  പുതിയ ചിത്രമായ 'സാന്റാക്രൂസി'ന്റെ പ്രൊമോഷൻ പരിപാടികളിൽ താരം പങ്കെടുക്കാമെന്ന് അറിയിച്ചിട്ടും എത്തുന്നില്ലെന്നാണ് ആരോപണം. പണം വാങ്ങിയിട്ടും നൂറിൻ പ്രൊമോഷൻ എത്തിയില്ലെന്നും വിളിച്ചാൻ ഫോൺ എടുക്കുന്നില്ലെന്നും നിർമ്മാതവ് രാജു ഗോപി പറഞ്ഞു. 

'ചോദിച്ച പൈസ കൊടുത്തു. പ്രൊമോഷന് വരാമെന്ന് പറഞ്ഞിരുന്നു. പത്ത് രൂപ മേടിക്കുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർത്ഥത കാണിക്കണം അതല്ലെ മനസാക്ഷി. ഒരു മസേജ് ചെയ്താൽ മറുപടിയില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. 'എന്നെ ഓർത്തിട്ടാണോ അത്രയും കോടി മുടക്കിയത്' എന്ന് ഡയറക്ടറോട് ചോദിച്ചു' നിർമ്മാതാവ് പറഞ്ഞു.  നൂറിൻ ഇല്ലാത്തിന്റെ പേരിൽ പല പരിപാടികളും നഷ്ടമായതായി സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER