'ശാന്തീ, ഇത്‌ നിനക്കല്ലാതെ മറ്റാർക്ക്‌ സമർപ്പിക്കാനാണ്, ബിജി തന്നെ ഉള്ളിലിരുന്നു പാടുന്നതുപോലെ'

അകാലത്തിൽ പൊലിഞ്ഞ ബിജിബാലിന്റെ ശാന്തിയാണ് ​ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നത് എന്നാണ് ആരാധകരുടെ വാക്കുകൾ
ശാന്തിയും ബിജിബാലും, ഷഹബാസ് അമൻ/ ഫേയ്സ്ബുക്ക്
ശാന്തിയും ബിജിബാലും, ഷഹബാസ് അമൻ/ ഫേയ്സ്ബുക്ക്
Updated on
1 min read

യസൂര്യ നായകനായെത്തിയ വെള്ളം കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനത്തിനൊപ്പം ഷഹബാസ് അമൻ ആലപിച്ച ആകാശമായവളേ എന്ന ​ഗാനവും ആരാധകരുടെ മനം കീഴടക്കുകയാണ്. നിധീഷ് നടേരിയുടെ വരികൾക്ക് ബിജിബാലാണ് ​സം​ഗീതം നൽകിയത്. 

മികച്ച അഭിപ്രായമാണ് ​ഗാനത്തിന് ലഭിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ ബിജിബാലിന്റെ ശാന്തിയാണ് ​ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നത് എന്നാണ് ആരാധകരുടെ വാക്കുകൾ. ഹൃദയത്തിൽ തൊടുന്ന ​ഗാനത്തെക്കുറിച്ച് ​ഗായകൻ ഷഹബാസ് അമൻ എഴുതിയ വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ കണ്ണു നിറക്കുന്നത്. ഇത്‌ പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നിയെന്നും ശാന്തിക്ക് അല്ലാതെ മറ്റാർക്കാണ് ഈ ​ഗാനം സമർപ്പിക്കുക എന്നുമാണ് ഷഹബാസ് ചോദിക്കുന്നത്. 

ഷഹബാസ് അമന്റെ കുറിപ്പ് വായിക്കാം

ഇത്‌ പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി‌ !
ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണു ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്‌! അത്കൊണ്ട്‌ ഞങ്ങളുടെ തെളിഞ്ഞ ആകാശമേ..ശാന്തീ..ഇത്‌ നിനക്കല്ലാതെ മറ്റാർക്ക്‌ സമർപ്പിക്കാനാണു...‌
പ്രിയ പ്രജേഷിന്റെ 'വെള്ള' ത്തോടൊപ്പം ഈ പാട്ട്‌ കാണുകയും ചെയ്യുമല്ലൊ..
എല്ലാവരോടും സ്നേഹം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com