'സ്പെയ്നിനെ സപ്പോർട്ട് ചെയ്‌താൽ ലൈക്കും ഷെയറും കുറയുമത്രേ!'; ലോക കപ്പ് ആര് നേടും ? സന്തോഷ് പണ്ഡിറ്റ് പറയുന്നു

നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നാണ് നമ്മുടെ ലൈൻ.
Santhosh Pandit
Santhosh Panditഫെയ്സ്ബുക്ക്
Edited By:
Updated on
2 min read

ഫിഫ ലോക കപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും സ്പെയ്നും ഏറ്റുമുട്ടാനിരിക്കെ ആരാകും കിരീടം നേടുക എന്നുള്ള ചർച്ചകളൊക്കെ ഫുട്ബോൾ ആരാധകർക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ ലോക കപ്പ് ആര് ഉയർത്തുമെന്ന നിരീക്ഷണം നടത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നാണ് നമ്മുടെ ലൈനെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കപ്പ് കിട്ടുവാൻ കളി മികവും ഭാഗ്യവും വേണമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. സെമിയിലെ പ്രവചനം പാളിയതിനാല്‍ താൻ വീണ്ടുമൊരു പ്രവചനത്തിനില്ലെന്നും എന്നാല്‍ കണക്കുകള്‍ സ്പെയിനിന് അനുകൂലമാണെങ്കിലും കിരീടം നേടാൻ ഭാഗ്യം കൂടി വേണമെന്നും പണ്ഡിറ്റ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം

ഫിഫ ലോക കപ്പ് ഫൈനലിൽ ആര് ജയിക്കും എന്ന് പ്രവചിക്കുവാൻ പലരും എന്നോട് ആവശ്യപ്പെട്ട് ട്ടോ. പക്ഷേ സെമിയിൽ എന്റെ പ്രവചനം ചെറുതായി പാളിയാലോ. അതോടെ ഞാൻ ഈ പരിപാടി നിർത്തി. ഫൈനൽ പോരാട്ടം: ഫൈനലിൽ അർജന്റീനയെയാണ് സ്പെയ്ൻ നേരിടുന്നത്..

ലൈക്കും, ഷെയർ ഒക്കെ കിട്ടുവാൻ അർജന്റീന ജയിക്കും എന്ന് പ്രവചിക്കുവാൻ ആണ് പലരും ഉപദേശിച്ചത്. അതിനു കാരണമായി അവർ പറയുന്നത് കേരളത്തിൽ 50% അർജന്റീന ഫാൻസ്‌, 17 % ബ്രസീൽ ഫാൻസ്‌, 8 % ഇംഗ്ലണ്ട് ഫാൻസ്‌, 6 ശതമാനം പോർച്ചുഗീസ്, 6 ശതമാനം ഫ്രാൻസ് ആരാധകർ, 4 ശതമാനം സ്പെയ്ൻ, 4 ശതമാനം ജർമൻ ഫാൻസ്‌, ബാക്കി എല്ലാവർക്കും 5% ഫാൻസ്‌ എന്നിങ്ങനെ മാത്രമേ ഉള്ളു. അപ്പോൾ സ്പെയ്നിനെ സപ്പോർട്ട് ചെയ്‌താൽ ലൈക്കും, ഷെയറും കുറയുമത്രേ.

പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നാണ് നമ്മുടെ ലൈൻ. 2026 ഫിഫ ലോകകപ്പിൽ സ്പെയ്ൻ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ടൂർണമെന്റിലുടനീളം മികച്ച പ്രതിരോധവും മുന്നേറ്റവും കാഴ്ചവെച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചതും. അതും നാല് പ്രമുഖ ടീമിനെ ആണ് തകർത്തത്. ആകെ കളിച്ച 7 ലിൽ 4 തവണയും ശക്തരെ തോല്പിച്ചു.

2026 ലോകകപ്പിൽ സ്പെയ്ൻ ഇതുവരെ നേരിട്ട പ്രധാന ടീമുകൾ ഇവയാണ്:ഗ്രൂപ്പ് ഘട്ടം (Group H):കേപ് വെർദെ (Cape Verde): ഈ മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ രഹിത സമനില പാലിച്ചു. സൗദി അറേബ്യ (Saudi Arabia): സ്പെയിൻ 4-0 എന്ന സ്കോറിന് സൗദി അറേബ്യയെ തകർത്തു.ഉറുഗ്വേ (Uruguay): ഈ മത്സരത്തിൽ സ്പെയ്ൻ വിജയം നേടി.

നോക്കൗട്ട് ഘട്ടം: ഓസ്ട്രിയ (Austria): റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയയെ 3-0 ന് പരാജയപ്പെടുത്തി.പോർച്ചുഗൽ (Portugal): പ്രീ-ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് അട്ടിമറിച്ചു. ബെൽജിയം (Belgium): ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചു. ഫ്രാൻസ് (France): സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്പെയ്ൻ പുഷ്പം പോലെ ഫൈനലിലേക്ക് മുന്നേറിയത്.

എന്ന് കരുതി ഫൈനലിൽ അർജന്റീനയെ അവർ മറികടക്കും എന്ന് കരുതുവാൻ വയ്യ. കപ്പ് കിട്ടുവാൻ കളി മികവും ഭാഗ്യവും വേണം..

സ്പെയ്ൻ ഇതുവരെ ഒരു (1) ലോകകപ്പ് മാത്രമാണ് നേടിയിട്ടുള്ളത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ പൂജ്യത്തിന് (1-0) തോൽപ്പിച്ചാണ് സ്പെയ്ൻ ലോക ചാംപ്യന്മാരായത്. ഇത്തവണ ജയിച്ചാൽ 2 ആകും.

(വാൽ കഷ്ണം... ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിലയത്തിൽ നിന്നും, ആരൊക്കെ എത്രയൊക്കെ നിർബന്ധിച്ചാലും, പുതിയ പ്രവാചനങ്ങൾ ഉണ്ടായിരിക്കുന്നതല്ല. സെമി വരെ അർജന്റീന വിജയം ഒഴിച്ച് എല്ലാ പ്രവചനങ്ങളും കൃത്യമായിരുന്നു എന്നതാണ് സത്യം. ങ്ഹാ.. പോട്ടെ)

Santhosh Pandit
'എന്റെ തല ഇടിക്കണ്ടതായിരുന്നു, ഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്; അല്ലെങ്കിൽ തട്ടി പോകണ്ടതായിരുന്നു'
Santhosh Pandit
'എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം സമീപിച്ചത്, കഥ കേൾക്കുന്നതിന് മുൻപ് തന്നെ 'നോ' പറഞ്ഞു'; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ച് ജേസൺ
Santhosh Pandit
'പ്രഭുദേവ കയർ കൊണ്ട് വലിച്ചപ്പോൾ എന്റെ പുറം പൊട്ടി ചോര വന്നു'; ആ സൂപ്പർ ഹിറ്റ് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് റോജ
Summary

Santhosh Pandit about FIFA World Cup 2026 final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com