

തെന്നിന്ത്യന്‍ താരം ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രമാണ് അനന്തന്‍ കാട്. മലയാളത്തിലേയും തെന്നിന്ത്യയിലേയും പ്രമുഖര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശാന്തി ബാലചന്ദ്രനുമുണ്ട്. ലോകയിലൂടെ എഴുത്തില്‍ കയ്യടി നേടിയ ശാന്തിയുടെ ഒടുവിലിറങ്ങിയ ചിത്രം മസിത്ഷ്‌ക മരണം ആയിരുന്നു.
അനന്തന്‍ കാടിലെത്തുമ്പോള്‍ മുരളി ഗോപിയുടെ കഥാപാത്രമാകുന്നുവെന്നതാണ് തനിക്ക് ആവേശം നല്‍കുന്ന കാര്യമെന്നാണ് ശാന്തി പറയുന്നത്. അനന്തന്‍ കാടിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
'ഇതുപോലൊരു സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ട്. കുറേ നാളുകള്‍ക്ക് ശേഷമാണ് എനിക്ക് ഇത്രയും ശക്തമായ കഥാപാത്രം കിട്ടുന്നത്. എല്ലാ അഭിനേതാക്കളുടേയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ് മുരളി ചേട്ടന്‍ എഴുതിയ കഥാപാത്രം അവതരിപ്പിക്കുകയെന്നത്. അതിനുള്ള അവസരം കിട്ടിയതില്‍ വളരെ സന്തോഷം'' ശാന്തി പറയുന്നു.
''കൃഷ്ണകുമാറേട്ടനും മുരളി ചേട്ടനും വളരയെധികം വ്യക്തതയുണ്ടായിരുന്നു കാര്‍ത്തിയെന്ന കഥാപാത്രം എങ്ങനെയാണെന്നതില്‍. എന്റെ ആവേശം അവരുടെ കൂടെ കൊളാബ് ചെയ്യുക എന്നതിലായിരുന്നു. പിന്നെ സൗത്ത് ഇന്ത്യയിലെ പല ഭാഷകളില്‍ അഭിനയിക്കുന്ന പ്രഗത്ഭരായ അഭിനേതാക്കളുടെ കൂടെ അഭിനയിക്കാനുള്ള അവസരം കൂടിയായിരുന്നു ഇത്. കുറേ നാളായി ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ മലയളത്തില്‍ ഇറങ്ങിയിട്ട് കുറച്ചായെന്ന് കരുതുന്നു'' എന്നും ശാന്തി ബാലചന്ദ്രന്‍ പറയുന്നു.
'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. ഡ്രാമയും സെന്റിമെന്റ്‌സും കലര്‍ന്ന പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ജൂണ്‍ 25 ന് ചിത്രം തിയേറ്ററുകളിലെത്തും ആര്യയ്‌ക്കൊപ്പം ഇന്ദ്രന്‍സ്, മുരളി ഗോപി, നിഖില വിമല്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates