'വീട്ടിൽ പോയി ഞാനെന്റെ ഷൂ എടുത്തു കൊണ്ട് വന്നു, കല്യാണിയുടെ ഔട്ട്ഫിറ്റ് ആദ്യം ശരിയായില്ല'; കിളിയേ കിളിയേ പാട്ടിനെക്കുറിച്ച് ശാന്തി

ആക്ഷൻ രം​ഗങ്ങളിലടക്കം കല്യാണിയെ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു.
Santhy, Lokah
Santhy, Lokahവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലോക ചാപ്റ്റർ 1: ചന്ദ്രയുടെ ഓരോ വിശേഷങ്ങളും ഒന്നൊന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് സിനിമാ പ്രേക്ഷകർ ഇതൊക്കെ സ്വീകരിക്കുന്നതും. ലോക യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് ചന്ദ്ര. കല്യാണി പ്രിയദർശൻ ആണ് ചന്ദ്രയിൽ മെയിൻ കഥാപാത്രമായെത്തിയത്. ആക്ഷൻ രം​ഗങ്ങളിലടക്കം കല്യാണിയെ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു.

ലോകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കിളിയേ കിളിയേ... എന്ന പാട്ടും അതിലെ കല്യാണിയുടെ സ്ക്രീൻ പ്രെസൻസും ചിത്രം കണ്ടവരാരും മറക്കാനിടയില്ല. കല്യാണിയുടെ കിടിലൻ എൻട്രിയ്ക്ക് പ്രചോദനമായത് 2023 ൽ ഡിജെ ശങ്കർ റീമിക്സ് ചെയ്ത കിളിയേ കിളിയേ ആയിരുന്നു. ലോകയുടെ റിലീസിന് ശേഷം ഈ പാട്ട് തേടി എത്തിയവരുടെ എണ്ണവും പറഞ്ഞറിയിക്കാൻ ആകാത്തതാണ്.

ഇപ്പോഴിതാ ലോകയിലേക്ക് കിളിയേ കിളിയേ വന്നത് എങ്ങനെയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ശാന്തി. "എന്നെ ആകർഷിച്ചത് ആ പാട്ടിലെ ആ വരികളാണ്. ഡൊമിനികിന് അതിലൊരു പാർട്ടി വൈബുള്ള റെട്രോ ഫീൽ കൊണ്ടുവരുന്ന പാട്ട് വേണമെന്നായിരുന്നു ആ​ഗ്രഹം. ഇൻസ്റ്റഗ്രാമിൽ ഞാൻ ഈ പാട്ട് കണ്ടു. അതിലെ വരികളായ ഉയരങ്ങളിലൂടെ പല നാടുകൾ തേടി... എന്ന വരികളോട് എനിക്കൊരു കണക്ഷൻ തോന്നി.

നീലിയുടെ യാത്രയുമായി അത് ഇണങ്ങുമെന്ന് തോന്നി. ആ സീൻ എടുത്തപ്പോൾ ഞങ്ങളെല്ലാവരും ഭയങ്കര സ്ട്രെസിലൂടെയാണ് കടന്നു പോയത്. കല്യാണിയുടെ ഔട്ട്ഫിറ്റ് ആദ്യമൊന്നും ശരിയായിരുന്നില്ല. പിന്നെ ഞാൻ എന്റെ വീട്ടിൽ പോയി എന്റെ ഷൂസ് എടുത്ത് കൊണ്ടു വന്നു. അങ്ങനെ കോസ്റ്റ്യൂം ഡിസൈൻ ടീം അവിടെ വച്ച് വസ്ത്രം ഒരുക്കി തന്നു".- ശാന്തി പറഞ്ഞു.

Santhy, Lokah
'നിനക്ക് മരണം ഇല്ലെടാ, നിഗൂഢതകളുടെ താഴുകൾ തുറക്കാൻ മണിയൻ വരും'; സ്പിൻ ഓഫ് സൂചന നൽകി സംവിധായകൻ

അതോടൊപ്പം സിനിമയ്ക്ക് ലോക എന്ന പേരിട്ടത് ​ഗാനരചയിതാവ് വിനായക് ശശികുമാർ ആണെന്നും ശാന്തി വെളിപ്പെടുത്തി. "പേരിന്റെ മുഴുവൻ ക്രെഡിറ്റും ഗാനരചയിതാവ് വിനായക് ശശികുമാറിനാണ്. 'ശോകമൂകം' എന്ന ഗാനത്തിന്റെ പണിപ്പുരയിലായിരുന്നു ആ സമയത്ത് അദ്ദേഹം. ഞങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ഉണ്ടായിരുന്നു.

Santhy, Lokah
'പേരിലെ ജാതിവാല്‍ മാറ്റിയത് എന്തിന്?'; കയ്യടി നേടി ഗോവിന്ദ് വസന്തയുടെ മറുപടി; അവതാരകയ്ക്ക് വിമര്‍ശനം

പക്ഷേ ആരും അതിലൊന്നിലും പൂർണമായും തൃപ്തരായിരുന്നില്ല. നമ്മൾ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനാൽ 'ലോക' എന്ന് പറയുന്നത് വളരെ ഉചിതമാണെന്ന് തോന്നി".- ശാന്തി പറഞ്ഞു. 1983 ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന സിനിമയിലെ ഗാനമാണ് ‘കിളിയേ കിളിയേ’. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകിയത് ഇളയരാജയാണ്. എസ് ജാനകി ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Summary

Cinema News: Santhy opens up Lokah movie Kiliye Kiliye Song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com