'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക'; 'ധുരന്ധറി'ലെ രൺവീറുമായുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സാറ അർജുൻ

എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്.
Sara Arjun
Sara Arjunഎക്സ്
Updated on
1 min read

കഴിഞ്ഞ വർഷത്തെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തിരുത്തിയെഴുതിയ ചിത്രമായിരുന്നു രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം 1330 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. ഹംസ അലി മസാരി എന്ന കഥാപാത്രമായി രൺവീർ സിങ് ചിത്രത്തിലെത്തിയപ്പോൾ യലിന ജമാൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നടി സാറ അർജുൻ എത്തിയത്.

രൺവീറും സാറയും തമ്മിലുള്ള പ്രായവ്യത്യാസം ഏറെ ചർച്ചയായി മാറിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് സാറ അർജുൻ. താൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നും അതുകൊണ്ട് ഇത്തരം ചർച്ചകളെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലെന്നും സാറ എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"സോഷ്യൽ മീഡിയയിൽ ആയിരുന്നുവല്ലേ ഇത്തരം ചർച്ചകളൊക്കെ. ഞാൻ അത്ര ആക്ടീവ് അല്ല സോഷ്യൽ മീഡിയയിൽ. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്ന കാര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അത് അവരുടെ മാത്രം അഭിപ്രായമാണ്.

Sara Arjun
അല്ലു അർജുനും മഹേഷ് ബാബുവും ഒന്നുമല്ല; തെലുങ്കിലെ ഇഷ്ട നടൻ ആരാണെന്ന് പറഞ്ഞ് സാറ അർജുൻ

ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയോ ഇക്കാര്യം എന്നേ ബാധിക്കുകയോ ഇല്ല. ചിത്രത്തിന്റെ കഥ എനിക്ക് അറിയാമായിരുന്നു. ഈ കാസ്റ്റിങ്ങ് ആവശ്യമാണെന്നും അറിയാമായിരുന്നു. അത് ന്യായമാണെന്ന് എനിക്കറിയാമായിരുന്നു, അത്രമാത്രം. ബോർഡിങ്ങ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല. പഠിച്ച് കഴിഞ്ഞതോടെ തിരക്കിലും ആയി.

Sara Arjun
'അതൊരു വലിയ ഉത്തരവാദിത്വമാണ്, നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല'; 'മഹാഭാരത' പ്രൊജക്ടിനെക്കുറിച്ച് ആമിർ ഖാൻ

അതിനാൽ, എപ്പോഴും സാമൂഹികമാധ്യമങ്ങളുടെ ഭാഗമാകുന്ന ശീലമില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം അതിൽ കയറുകയും എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അല്ലാത്തപക്ഷം, എന്റെ വിനോദത്തിനായി മറ്റ് കാര്യങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്". സാറ പറഞ്ഞു.

Summary

Cinema News: Actress Sara Arjun on Dhurandhar age controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com