19-ാം വയസ്സിൽ വിക്രം ചിത്രത്തിന്റെ നിർമാതാവ്, നടൻ ഹൃദു ഹാറൂണിന്റെ സഹോദരി; ആരാണ് 'സർവ്വം മായ'യിലെ ഡെലൂലു

അഭിനേത്രി എന്നതിലുപരി നിർമാതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയുമാണ് റിയ.
Riya Shibu, Hridhu Haroon
Riya Shibu, Hridhu Haroonഇൻസ്റ്റ​ഗ്രാം
Updated on
1 min read

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ മികച്ച അഭിപ്രായം നേടി വിജയപ്ര​ദർശനം തുടരുകയാണ്. ചിത്രത്തിൽ നിവിൻ പോളിക്കും അജു വർ​ഗീസിനുമൊപ്പം കയ്യടി നേടുകയാണ് നടി റിയ ഷിബു. ഡെലൂലു എന്ന ക്യൂട്ട് കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തിയത്. നിവിന്റെയും റിയ ഷിബുവിന്റെയും കെമിസ്ട്രിയും പ്രകടനവുമൊക്കെ ഏറെ പ്രശംസകൾ വാരിക്കൂട്ടുകയാണ്.

ജെൻ സി തലമുറയെ പ്രതിനിധീകരിച്ച് എത്തിയ കഥാപാത്രമായാണ് റിയ ചിത്രത്തിലെത്തിയത്. 'ക്യൂട്ട്നെസ് വാരി വിതറി ഓവർ ആകേണ്ടിയിരുന്ന പെർഫോർമൻസ് ആയിരുന്നു...പക്ഷേ റിയ കറക്റ്റ് മീറ്ററിൽ പിടിച്ചു കൊണ്ട് ഗംഭീരം ആയി ചെയ്തു' എന്നാണ് നടിയുടെ പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഇത്രയധികം രസകരമായി ഈ കഥാപാത്രം ചെയ്ത റിയ ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ (എബിസിഡി, പുലി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ്) മകളാണ് 20 വയസ്സുകാരിയായ റിയ.

Riya Shibu, Hridhu Haroon
'പദയാത്ര ഹിറ്റായതിൽ റൈഡേഴ്സിന് വലിയ പങ്കുണ്ട്; എന്റെ സുഹൃത്തിന്റെ ഹിമാലയൻ യാത്രയിൽ നിന്നാണ് ആ പാട്ട് ഉണ്ടാകുന്നത്'- വിഡിയോ

അഭിനേത്രി എന്നതിലുപരി നിർമാതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയുമാണ് റിയ. എച്ച്ആ‌ർ പിക്‌ചേഴ്‌സിന്റെ ബാനറിൽ തഗ്‌സ്, മുറ, വീര ധീര സൂരൻ തുടങ്ങിയ ചിത്രങ്ങളും റിയ നിർമിച്ചിട്ടുണ്ട്. ആർആർആർ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നതിലും റിയ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.

Riya Shibu, Hridhu Haroon
'പ്രേതം കൂടെ വന്ന് ഇരുന്നാൽ എന്ത് ചെയ്യും?; ഹൊറർ സിനിമകൾ ഞാൻ കാണാറില്ല'

2024 ൽ പുറത്തിറങ്ങിയ കപ്പ് എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. 'സർവ്വം മായ'യിലെ പ്രകടനം റിയയുടെ കരിയറിൽ തന്നെ വലിയ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കാം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, മേനേ പ്യാർ കിയാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ഹൃദു ഹാറൂണിന്റെ സഹോദരി കൂടിയാണ് റിയ.

Summary

Cinema News: Sarvam Maya actress Riya Shibu is winning hearts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com