'നാന്‍ വിഴുവേന്‍ എന്‍ട്ര് നിനയ്ത്തായോ...'; 100 കോടി ക്ലബ്ബിലേക്ക് 'സര്‍വ്വം മായ'; വരാനിരിക്കുന്നത് നിവിന്‍ പോളിയുടെ കാലം!

റിലീസ് ചെയ്ത് പത്താം നാളിലാണ് സിനിമയുടെ ഈ നേട്ടം.
Sarvam Maya
Sarvam Mayaഇന്‍സ്റ്റഗ്രാം
Updated on
2 min read

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ വിജയം കൈവരിച്ചിരിക്കുകയാണ് നിവിന്‍ പോളി. 600 ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം ബോക്‌സ് ഓഫീസിലെത്തുന്ന നിവിന്‍ പോളി ചിത്രമായിരുന്നു സര്‍വ്വം മായ. ഫീല്‍ ഗുഡ് സിനിമകളിലേക്കുള്ള നിവിന്‍ പോളിയുടെ തിരിച്ചുവരവ് കൂടിയായിരുന്നു അഖില്‍ സത്യന്‍ ഒരുക്കിയ സിനിമ. ക്രിസ്മസ് റിലീസായെത്തിയ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത് വന്‍ സ്വീകരണമാണ്.

Sarvam Maya
ആന്റണി രാജുവിനെ കുടുക്കിയ 'ജെട്ടിത്തിരിമറി'യും 'ആനവാല്‍ മോതിരം' സിനിമയും; 34 വര്‍ഷം മുമ്പത്തെ ബ്രില്യന്‍സ്!

അഞ്ച് നാളുകളൊണ്ട് അമ്പത് കോടിയിലെത്തിയ സിനിമ ഇപ്പോഴിതാ നൂറ് കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. റിലീസ് ചെയ്ത് പത്താം നാളിലാണ് സിനിമയുടെ ഈ നേട്ടം. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ് സര്‍വ്വം മായ. അവധിക്കാലത്ത് റിലീസിനെത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളെയാണ് പരാജയപ്പെടുത്തിയത്.

Sarvam Maya
'വിജയ്‌യുടെ പേര് മുതൽ ടിവികെ ചിഹ്നം വരെ! ഭ​ഗവന്ത് കേസരി റീമേക്ക് മാത്രമല്ല 'ജന നായകൻ'; ട്രെയ്‌ലറിന് പിന്നാലെ വൻ വിമർശനം

നിവിന്‍ പോളിയും അജു വര്‍ഗീസും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച ചിത്രം കൂടിയാണ് സര്‍വ്വം മായ. കരിയറില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ട്, ഫീല്‍ഡ് ഔട്ട് ആയെന്ന് പരിഹാസങ്ങള്‍ കേട്ടു നില്‍ക്കെയാണ് നിവിന്‍ പോളിയുടെ തിരിച്ചുവരവ്. മലയാള സിനിമയിലെ ഒ.ജി എന്റര്‍ടെയ്‌നറുടെ തിരിച്ചുവരവ് എന്നാണ് നിവിന്‍ പോളിയുടെ തിരിച്ചുവരവിനെ വിശേഷിപ്പിക്കുന്നത്. 2025 ന്റെ അവസാനവും 2026 ന്റെ തുടക്കവും നിവിന്‍ പോളി തന്റേതാക്കി മാറ്റിയിരിക്കുകയാണ്.

ഹൊറര്‍ കോമഡിയായ സര്‍വ്വം മായയില്‍ റിയ ഷിബു, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളികള്‍ക്ക് നിവിനെ പ്രിയങ്കരനാക്കി മാറ്റിയ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് സര്‍വ്വം മായയിലൂടെ വീണ്ടെടുത്തിരിക്കുകയാണ് താരമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലെ കോമഡി രംഗങ്ങളും പാട്ടുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ വരാനിരിക്കുന്ന നിവിന്‍ പോളി സിനിമകളും പുത്തനുണര്‍വ് ലഭിച്ചിരിക്കുകയാണ്.

അരുണ്‍ വര്‍മ ഒരുക്കുന്ന ബേബി ഗേള്‍ ആണ് നിവിന്റെ പുതിയ സിനിമ. മാജിക് ഫ്രെയിംസ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ലിജോ മോള്‍ ആണ് നായിക. പിന്നാലെ നയന്‍താരയ്‌ക്കൊപ്പം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം അഭിനയിക്കുന്ന ഡിയര്‍ സ്റ്റുഡന്റും അണിയറയിലുണ്ട്. ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം. നിവിന്‍ പോളി തന്നെയാണ് നിര്‍മാണം.

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം ഗിരീഷ് എഡി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ്. ഓണം റിലീസായെത്തുന്ന സിനിമയിലെ നായിക മമിത ബൈജുവാണ്. പ്രേമുലു ടീമിന്റെ പുതിയ സിനിമയുടെ തിരക്കഥയൊരുക്കുന്നത് ഗിരീഷും കിരണ്‍ ജോസിയും ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസാണ് സിനിമയുടെ നിര്‍മാണം. പിന്നാലെ തമിഴില്‍ എല്‍സിയുവിന്റെ ഭാഗമായ ബെന്‍സില്‍ വില്ലന്‍ വേഷത്തിലും നിവിന്‍ പോളിയെത്തുന്നുണ്ട്.

Summary

Sarvam Maya enters 100 cr club. First in Nivin Pauly's career. His line up speaks it's going to Nivin Pauly's year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com