Mohanlal, Sathyan Anthikad
Mohanlal, Sathyan Anthikad Facebook

ദൈവ നിശ്ചയം പോലെ മോഹന്‍ലാലിന്റെ സാന്നിധ്യം ആ സിനിമയിലുണ്ട്, ആര്‍ക്കുമറിയില്ല; ലാലിന്റെ ടാലന്റ് തിരിച്ചറിയുന്നത് അപ്പോള്‍, പിന്നെ വിട്ടില്ല: സത്യന്‍ അന്തിക്കാട്

ദൈവത്തിന്റെ നിയോഗമാണത്
Published on

മോഹന്‍ലാലിന്റെ തുടക്കകാലത്തെക്കുറിച്ചും തങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ചും വാചാലനായി സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിന്റെ സാന്നിധ്യം തന്റെ ആദ്യ സിനിമ മുതലുണ്ടെന്നും എന്നാല്‍ അക്കാര്യം പലര്‍ക്കും അറിയില്ലെന്നുമാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Mohanlal, Sathyan Anthikad
'ഐശ്വര്യയുടെ നായകനാകാന്‍ അന്ന് പല ഹീറോകളും തയ്യാറായില്ല, പക്ഷെ മമ്മൂട്ടി അതൊന്നും ഗൗനിച്ചില്ല'; ക്ലാസിക് ചിത്രത്തെപ്പറ്റി സംവിധായകന്‍

''കുറുക്കന്റെ കല്യാണത്തില്‍ മോഹന്‍ലാലിന്റെ സിഗ്നേച്ചറുണ്ട്. ദൈവത്തിന്റെ നിയോഗമാണത്. പിന്നീട് വലിയൊരു കൂട്ടുകെട്ടായി മാറുമെന്നതിനാല്‍ ഞാന്‍ സംവിധാനം ആരംഭിക്കുന്ന സിനിമയില്‍ അദ്ദേഹം മുഖം കാണിക്കണമെന്ന് ആരോ നിശ്ചയിച്ചിരിക്കണം. അത് പലര്‍ക്കും അറിയില്ല'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

Mohanlal, Sathyan Anthikad
'എനിക്കും സിനിമ ചെയ്യാൻ സമയമായി എന്നവൾ പറഞ്ഞു; നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം'

കുറുക്കന്റെ കല്യാണത്തില്‍ സുകുമാരന്‍ ആണ് നായകന്‍. കഥയില്‍ ബഹദൂറിന്റെ മകളെ കല്യാണം കഴിക്കാന്‍ വരുന്നൊരു കഥാപാത്രമുണ്ടായിരുന്നു. ഒരൊറ്റ സീനേ ഉണ്ടായിരുന്നുള്ളൂ. ആരെ ബന്ധപ്പെടാം എന്ന് നോക്കുമ്പോള്‍ മോഹന്‍ലാല്‍ അന്ന് യുവനടനാണ്, ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അദ്ദേഹം വന്നു. ലീഡ് സീന്‍ ആദ്യമെടുത്തു. അടുത്ത ഷെഡ്യൂളിലാണ് മെയിന്‍ സീന്‍. പക്ഷെ തിരക്കഥയില്‍ മാറ്റം വന്നപ്പോള്‍ ആ സീന്‍ വേണ്ടെന്ന് വച്ചു. അതോടെ മോഹന്‍ലാലിന് ചെറിയ സീനില്‍ മാത്രമായി വരേണ്ടി വന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഞാന്‍ വിചാരിക്കുന്നത് അതൊരു നിമിത്തം ആണെന്നാണ്. ആ സീനില്‍ പ്രത്യേകിച്ച് ഫോക്കസൊന്നും കൊടുത്തിട്ടില്ലായിരുന്നു. പ്രധാന സീന്‍ എടുക്കാനിരിക്കുകയായിരുന്നു. പക്ഷെ അത് എടുത്തില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

''ഞാന്‍ മോഹന്‍ലാലിനെ നോട്ട് ചെയ്യുന്നത് അപ്പുണ്ണി എന്ന സിനിമയിലാണ്. അപ്പുണ്ണിയായത് നെടുമുടി വേണുവാണ്. പിന്നെ ഭരത് ഗോപി അയ്യപ്പന്‍ നായര്‍. അന്ന് മോഹന്‍ലാല്‍ വില്ലനായിട്ടൊക്കെ ചെയ്യുന്ന സമയമാണ്. മേനോന്‍ മാഷിന്റെ കഥാപാത്രത്തിലാണ് മോഹന്‍ലാല്‍ വരുന്നത്. മേനോന്‍ മാഷിന്റെ മാനറിസം ഒക്കെ പറഞ്ഞു കൊടുത്തു. വേഗം തന്നെ ഷൂട്ടിലക്ക് പോയി. ഡബ്ബിങ് തിയേറ്ററില്‍ ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോഴാണ് മോഹന്‍ലാല്‍ എന്ന നടന്റെ ടാലന്റ് ഞാന്‍ കാണുന്നത്. അതിന് ശേഷം ഞാന്‍ ചെയ്ത എല്ലാ സിനിമകളിലും മോഹന്‍ലാലിനെ വച്ചിട്ടുണ്ട്.'' എന്നും സത്യന്‍ അന്തിക്കാട് പറയുന്നു

ടിപി ബാലഗോപാലന്‍ എന്റെ കരിയറില്‍ ടേണിങ് പോയന്റായി. ഞാനും മോഹന്‍ലാലും ശ്രീനിവാസനും ക്യാമറമാന്‍ വിപിന്‍ മോഹനും ആദ്യമായി ഒരുമിച്ച സിനിമയാണത്. എന്റെ സിനിമയുടെ രീതി ഞാന്‍ തിരിച്ചറിയുന്നത് ആ സിനിമയിലൂടെയാണെന്നും അദ്ദേഹം പറയുന്നു. ടിപി ബാലഗോപാലന്‍ എംഎയിലൂടെയാണ് മോഹന്‍ലാല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആദ്യമായി നേടുന്നത്.

Summary

Sathyan Anthikad recalls the moment he discovered the talent of Mohanlal even before him being a hero.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com