അന്ന് ചിദംബരം വെറും'ബാലന്‍'; ആ സംവിധാകരെ ഓര്‍മ്മിപ്പിച്ചു; മലയാള സിനിമയുടെ പുതിയ മുഖം: സത്യന്‍ അന്തിക്കാട്

ഗണപതി സിനിമയില്‍ അഭിനയിക്കുന്നതു കാണാന്‍ അമ്മയോടൊപ്പം വന്ന ചേട്ടന്‍കുട്ടി!
Sathyan Anthikad
Sathyan Anthikad
Updated on
1 min read

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് ബാലന്‍. ചിത്രം മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിദംബരത്തിന്റെ മേക്കിങും താരങ്ങളുടെ പ്രകടനവും സുഷിന്റെ സംഗീതവുമെല്ലാം കയ്യടി നേടുകയാണ്. ബാലന്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുമ്പോള്‍ പ്രശംസയുമായി എത്തുകയാണ് മുതിര്‍ന്ന സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

ചിദംബരത്തെ ആദ്യമായി കണ്ടതിന്റെ ഓര്‍മകളും സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നുണ്ട്. അന്ന് ചിദംബരം വെറും ബാലന്‍ ആയിരുന്നുവെന്നാണ് അദ്ദേഹം തമാശരൂപേണന പറയുന്നത്. ബാലന്‍ കണ്ടപ്പോള്‍ എനിക്ക് പിഎന്‍ മേനോനേയും, ഭരതനേയും, കെജി ജോര്‍ജ്ജിനേയുമൊക്കെ ഓര്‍മ്മ വന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ആ വാക്കുകളിലേക്ക്:

വിനോദയാത്രയുടെ സെറ്റില്‍ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും'ബാലന്‍' തന്നെ ആയിരുന്നു. അനിയന്‍ ഗണപതി സിനിമയില്‍ അഭിനയിക്കുന്നതു കാണാന്‍ അമ്മയോടൊപ്പം വന്ന ചേട്ടന്‍കുട്ടി! സിനിമയില്‍ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. ഇപ്പോള്‍ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു. ബാലന്‍ കണ്ടപ്പോള്‍ എനിക്ക് പിഎന്‍ മേനോനേയും, ഭരതനേയും, കെജി ജോര്‍ജ്ജിനേയുമൊക്കെ ഓര്‍മ്മ വന്നു.

ന്യൂജെന്‍ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെന്‍ഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മള്‍ കണ്ടു. മനസ്സിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ബാലന്‍. ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തില്‍ ഇഴ ചേര്‍ന്നു പോകുന്ന കാഴ്ച!

ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്. ജീന്‍ പോള്‍ലാല്‍ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫര്‍ഹാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനില്‍ വന്നു കസറിയ ആനന്ദ് ഏകര്‍ഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലന്‍. ഈ സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും എന്റെ സ്‌നേഹം.

Sathyan Anthikad
സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി
Sathyan Anthikad
'മദ്യപിച്ച് സ്‌റ്റേജിന് മുമ്പില്‍ ഡാന്‍സ്'; കേരളത്തില്‍ ഷോകള്‍ കുറച്ചത് എന്തുകൊണ്ട്? വെളിപ്പെടുത്തി സാനിയ
Sathyan Anthikad
പതിവായുള്ള പിറന്നാൾ ആശംസ ഇത്തവണയില്ല, വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ഇരുവരും പിരിഞ്ഞെന്ന് ആരാധകർ
Summary

Sathyan Anthikad praises Balan The Boy and Director Chidambaram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com