രണ്ട് ദിവസമായി വ്യാജ ഐഡികളില്‍ നിന്നും കടുത്ത ആക്രമണം; ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസിലായി: അഭിലാഷ് പിള്ള

ചുറ്റും നില്‍ക്കുന്ന എല്ലാവരെയും കുടുംബമായും സുഹൃത്തുക്കളായും കണ്ട എനിക്ക് ഈ ദിവസങ്ങള്‍ ഒരു തിരിച്ചറിവായിരുന്നു
Abhilash Pillai
Abhilash Pillai
Updated on
2 min read

സുമതി വളവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി അഭിലാഷ് പിള്ള. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ വിശദീകരണവുമായി അഭിലാഷ് പിള്ള, വിനേഷ് പാണത്തൂര്‍, വിഷ്ണു ശശി ശങ്കര്‍ എന്നിവരെത്തിയിരുന്നു. പത്രസമ്മേളനത്തിലൂടെയാണ് മുരളിയുടെ ആരോപണങ്ങള്‍ക്ക് മൂവരും മറുപടി നല്‍കിയത്.

Abhilash Pillai
വിവാദത്തിന് പിന്നില്‍ ഉണ്ണി മുകുന്ദനെന്ന് സംശയം; നോ പറഞ്ഞതിന്റെ ദേഷ്യം: 'മാളികപ്പുറം' സംവിധായകന്‍

മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ രണ്ട് ദിവസമായി സൈബര്‍ ആക്രമണം നടക്കുകയാണെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നും നേരിടുന്ന വിമര്‍ശനങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം പങ്കിട്ടു കൊണ്ടാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

Abhilash Pillai
'നമ്മടെ പിള്ളേര്‍ പാന്‍ ഇന്ത്യനായി...'; രാം ചരണിന് കൈ കൊടുത്ത് ഹാഷിര്‍; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ നാല് വര്‍ഷമായി സിനിമ മേഖലയില്‍ എഴുത്തുകാരനായി പ്രവര്‍ത്തിക്കുന്ന ഞാന്‍ ഈ കാലയളവില്‍ സ്വപ്രയത്‌നവും ദൈവാനുഗ്രഹവും കൊണ്ട് ആറു സിനിമകള്‍ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് . ആ സിനിമകളെ ഇഷ്ടപ്പെട്ടവരും, അതിലെ ആശയങ്ങളെ അംഗീകരിക്കാത്തവരും ഉണ്ടാകാം. അവരൊക്കെയും മാനിച്ചുകൊണ്ടാണ് ഞാന്‍ ഇന്നും മുന്നോട്ട് പോകുന്നത്.

'സിനിമ' എന്നത് എനിക്ക് ഒരു തൊഴില്‍ മാത്രമല്ല, എന്റെ സന്തോഷവും കൂടിയാണ് അതുകൊണ്ടുതന്നെ അതിനെ ഞാന്‍ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാര്‍ഗമായി കണ്ടിട്ടില്ല. എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച 'സുമതി വളവ്' സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂര്‍ത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാന്‍ നല്‍കിയപ്പോഴാണ്, അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്.

അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിന്‍വലിച്ചെങ്കിലും, അതിലൂടെ എനിക്ക് ഉണ്ടായ മാനസിക ആഘാതം വളരെ വലുതാണ്. സിനിമ പൂര്‍ത്തിയാക്കാന്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ച് പണം കണ്ടെത്തി നല്‍കിയ സമയത്ത്, ഞാന്‍ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓര്‍ക്കുമ്പോള്‍, ഇന്ന് എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത് എന്നെ വളരെ വേദനിപ്പിക്കുന്നു.

എനിക്ക് പറയാനുള്ള എല്ലാം ഇന്ന് നടന്ന പ്രസ് മീറ്റില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ എനിക്കും, ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.അതില്‍ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി വ്യാജ ഐഡികളില്‍ നിന്ന് ഉണ്ടായ കടുത്ത അക്രമണമാണ്.

ഇത്തരം സാഹചര്യത്തില്‍, ഞങ്ങള്‍ക്കെതിരെ നടന്നത് പോലെ പിആര്‍ നല്‍കാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാല്‍, ഞാന്‍ പൂര്‍ണ വിശ്വാസത്തോടെ നിയമപരമായ മാര്‍ഗം സ്വീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചുറ്റും നില്‍ക്കുന്ന എല്ലാവരെയും കുടുംബമായും സുഹൃത്തുക്കളായും കണ്ട എനിക്ക് ഈ ദിവസങ്ങള്‍ ഒരു തിരിച്ചറിവായിരുന്നു. ഒരു പ്രശ്‌നം വരുമ്പോള്‍ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവ്.

കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി,വിമര്‍ശനങ്ങളെയും കാമ്പുള്ള എതിര്‍ ശബ്ദങ്ങളെയും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു, തെറ്റുകള്‍ ഉള്‍കൊണ്ട് കൂടുതല്‍ മികച്ച സിനിമകള്‍ ഉണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി എല്ലാവരുടെയും സ്‌നേഹവും പിന്തുണയും ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു. എന്‍ബി:ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല, വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം.

Summary

Scriptwriter Abhilash Pillai responds to cyber attack after Murali Kunnumpurath's allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com