പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തി ബിജു മേനോൻ നായകനാകുന്ന ചിത്രം അവറാച്ചൻ ആൻഡ് സൺസിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. കുടുംബബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്.
ഒരു കുടുംബത്തിന്റെ ആത്മബന്ധവും സന്തോഷ നിമിഷങ്ങളും സ്വാഭാവികമായി ഒരു സെൽഫിയിൽ പകർത്തുന്ന ഈ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സൺസ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണെന്ന് സെക്കൻഡ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നു.
ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്,
സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലെത്തിയ ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates