'മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്'; ഹൃദ്യമായ കുറിപ്പുമായി സീമ ജി നായർ

പിഷാരടി മുഖേന അമ്മാളു അമ്മക്ക്‌ മമ്മൂക്കയെ കാണാൻ സാധിച്ചു
Mammootty, Ammalu Amma, Seema G Nair
Mammootty, Ammalu Amma, Seema G Nairഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മലയാളികളുടെ മനം കവർന്ന ഒരു രം​ഗമുണ്ടായിരുന്നു. സീതാലക്ഷ്മി അമ്മാളെന്ന അമ്മാളു അമ്മ മുഖ്യമന്ത്രി വി ഡി സതീശനെ തേടിയെത്തിയതും അദ്ദേഹം അവരെ വേദിയിൽവെച്ച് കെട്ടിപ്പിടിക്കുന്ന രം​ഗം കണ്ടു നിന്നവരുടെയും മനസ് നിറച്ചു.

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. തിരക്കിനിടയിൽ നിൽക്കുകയായിരുന്ന അമ്മാളു അമ്മ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഇടപെട്ട് അദ്ദേഹത്തിന് അടുത്ത് എത്തിക്കുകയുമായിരുന്നു. ഇപ്പോഴിതാ അമ്മാളു അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി സീമാ ജി നായർ. അമ്മാളു അമ്മ നടൻ മമ്മൂട്ടിയെ കണ്ടതിന്റെ അനുഭവമാണ് സീമ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമസ്‌കാരം.. ഇന്നലെ വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിറഞ്ഞു നിന്നത് ഈ അമ്മാളു അമ്മയായിരുന്നു.. കുറേ മാസങ്ങൾക്കു മുന്നേ പറവൂരുള്ള രാധിക മുഖേന മമ്മൂക്കയെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റെ വിവരം എന്നിലേക്കെത്തി..

ഞാൻ രമേഷ് പിഷാരടിയെ അതറിയിച്ചു.. പിഷാരടി മുഖേന അമ്മാളു അമ്മക്ക്‌ മമ്മൂക്കയെ കാണാൻ സാധിച്ചു.. സമ്മാനങ്ങളും നൽകിയാണ് മമ്മൂക്ക അമ്മാളു അമ്മയെ യാത്രയാക്കിയത് (അത് വെറുമൊരു താരാരാധന ആയിരുന്നില്ല.. ഒരു തപസ്സു പോലെയായിരുന്നു ആ കാത്തിരിപ്പ്..

Mammootty, Ammalu Amma, Seema G Nair
'ഉള്ളിയും കാന്താരി മുളക് ചതച്ചതും കൂട്ടിയുള്ള പഴംചോറ് കഴിക്കുമ്പോൾ കിട്ടുന്ന തൃപ്തിയുണ്ടല്ലോ...; വയസാകുന്തോറും അങ്ങനെയാണ്'

അദ്ദേഹം അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്).. ഇന്നലെ വീണ്ടും ടിവിയിൽ അമ്മാളു അമ്മയെ കാണുമ്പോൾ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂക്കയുടെ ചിത്രവും ഉണ്ടായിരുന്നു.. ആ ചടങ്ങു നടക്കുന്ന സ്ഥലത്തും,

Mammootty, Ammalu Amma, Seema G Nair
'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

ആ ചിത്രവുമായാണ് അവര് പോയത്, അത് കണ്ടപ്പോൾ അമ്മയുടെ ഒരു വലിയ സന്തോഷത്തിനു ഞാൻ ചെറിയ കാരണമായല്ലോ എന്നോർത്ത് അഭിമാനം തോന്നി. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ സന്തോഷങ്ങൾ

Summary

Seema G Nair on Ammal Amma's admiration for Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com