'എന്റെ വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല'; 'ജ്യോതിഷി'ക്ക് അശ്വതിയുടെ മറുപടി

ഒരുപാട് പ്രശ്നങ്ങളുള്ള ആളാണെന്ന് അറിയാമെന്നും അതൊന്നും ആരോടും പറയാതെ ഇരിക്കുകയാണെന്നുമാണ് മെസേജ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

മിനി സ്ക്രീനിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് അശ്വതി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച ഒരു കുറിപ്പാണ്. തനിക്കുവന്ന മെസേജിനെക്കുറിച്ചാണ് താരം പറയുന്നത്. ഡ്രസ്സിന്റെ ഓൺലൈൻ ബിസിനസ് എന്നു പറഞ്ഞാണ് ഒരാൾ അശ്വതിക്ക് മെസേജ് അയക്കുന്നത്. പിന്നീട് ചിത്രം വരക്കുന്നതിനെക്കുറിച്ച് പറഞ്ഞു. അതിനുശേഷം വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിയാനുള്ള ശ്രമമായി. ഒരുപാട് പ്രശ്നങ്ങളുള്ള ആളാണെന്ന് അറിയാമെന്നും അതൊന്നും ആരോടും പറയാതെ ഇരിക്കുകയാണെന്നുമാണ് മെസേജ്. മെസേജ് അയച്ച ആളെ ബ്ലോക്ക് ചെയ്തതിനു പിന്നാലെയാണ് താരം പ്രതികരണവുമായി എത്തിയത്. തന്റെ വിഷമവും പരിഭവവും പറയാൻ ഒരാളുണ്ടെന്നു, ചെവിയൊന്നും പൊട്ടിപ്പോയിട്ടില്ലെന്നും അശ്വതി പറഞ്ഞു. തന്നെ അറിയുന്ന ആരോ ആണെന്നും അക്കൗണ്ട് എത്തിക്കേണ്ടിടത്തു എത്തിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. 

അശ്വതിയുടെ കുറിപ്പ് വായിക്കാം

എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എ.റ്റി.സി-യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്.

ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി. പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി.

സീ.യു പറഞ്ഞു ബ്ലോക്ക് ചെയ്തു. എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരുതന്നെ കേട്ടോളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com