ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം നടി പ്രകൃതി വിവാഹിതയായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. താരം തന്നെയാണ് വിവാഹവാർത്ത പങ്കുവെച്ചത്. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.
അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചാണ് വിഷ്ണുവുമായി താരം പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലാവുകയായിരുന്നു. ചിത്രങ്ങൾ വൈറലായതോടെയാണ് പ്രകൃതിയുടെ വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിയുന്നത്. എന്നു എനിക്കൊപ്പം നിൽക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്.
ബാലതാരമായാണ് പ്രകൃതി അഭിനയരംഗത്തേക്ക് എത്തുന്നത്. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ജിത്തു മോൻ എന്ന ആൺകുട്ടിയായാണ് എത്തിയത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല തുടങ്ങിയവയാണ് പ്രധാന സീരിയലുകൾ. അനുശ്രീ എന്നാണു യഥാർഥ പേര്. അഭിനയരംഗത്ത് സജീവമായതോടെയാണു പ്രകൃതി എന്നു പേരു മാറ്റിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates