'മലയാളം അറിയാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടി'; വാഴ 2വിലെ ആ 'കണ്‍ഫ്യൂഷന്‍' തീര്‍ത്ത് ശബരീഷ്

വാഴ 2വിന്റെ തെലുങ്ക് പതിപ്പും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്
Vaazha 2
Vaazha 2
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരിക്കുകയാണ് വാഴ 2. 200 കോടി ക്ലബ്ബും കടന്ന് മുന്നേറുകയാണ് വാഴ 2. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. മലയാളത്തിലെ വിജയത്തിന് പിന്നാലെ വാഴ 2വിന്റെ തെലുങ്ക് പതിപ്പും തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

Vaazha 2
നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി, സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും: ബി ഉണ്ണികൃഷ്ണന്‍

സോഷ്യല്‍ മീഡിയയിലെങ്ങും വാഴ 2വിലെ സീനുകളും പാട്ടുകളുമാണ്. വാനില ചെടിയും മറ്റ് പാട്ടുകളും സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്. ഇതിനിടെ ആരാധകരില്‍ ചിലര്‍ക്കുള്ള ആശങ്കയ്ക്ക് മറുപടി നല്‍കുകയാണ് ചിത്രത്തിനായി പാട്ടെഴുതിയ നടന്‍ ശബരീഷ്. ചിത്രത്തിലെ തൂക്കി ചുവന്ന കരങ്ങളോടെ എന്ന പാട്ടെഴുതിയത് ശബരീഷാണ്.

Vaazha 2
'കാലില്‍ വീണ് മാപ്പ് ചോദിക്കാം'; തമന്നയ്‌ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ അന്നു കപൂര്‍

''വാഴ ഒരു ഭീകര വിജയമായി. വാഴ ടീമിന് അഭിനന്ദനങ്ങള്‍. പാട്ട് എല്ലാവരും ഏറ്റെടുത്തു. ഒരുപാട് സന്തോഷം. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊള്ളുന്നു. മ്യൂസിക് ഡയറക്ടര്‍ ആര്‍ക്കേഡോയ്ക്കും ഒരു വലിയ നന്ദി, ഉഗ്രന്‍ ഒരു കോമ്പോസിഷന്‍ എനിക്ക് തന്നതിന്. പാടിയ മാളവികയ്ക്കും, വരികളുടെ ആത്മാവ് അറിഞ്ഞ് പാടിയതിന്. അങ്കിതിനും നന്ദി, എല്ലാം കോഡിനേറ്റ് ചെയ്ത് പുതിയൊരു പരീക്ഷണം നടത്തിയതിന്. പത്ത് മ്യൂസിക് ഡയറക്ടര്‍മാരെ വച്ച് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. കപ്പിത്താന്‍ വിപിന്‍ ദാസിനും സംവിധായകനും അടക്കം മുഴുവന്‍ വാഴ ടീമിനും അഭിനന്ദനങ്ങള്‍ട'' ശബരീഷ് പറയുന്നു.

''പിന്നെ, എനിക്ക് പറയാനുള്ളത് മലയാളം അറിഞ്ഞൂകൂടാത്ത മണ്ടന്മാര്‍ക്കും മണ്ടികള്‍ക്കും വേണ്ടിയാണ്. തൂക്കി ചവുന്ന കരങ്ങളോടെ, Caught red handed, പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ ഉള്ളൊരു സ്‌കോട്ടിഷ് പഴഞ്ചൊല്ലാണ് അത്. അതായത് ഒരു കൊലപാതകം ചെയ്ത് കയ്യില്‍ ചോരയോടുകൂടി പിടിക്കപ്പെട്ടു എന്നുള്ള അര്‍ത്ഥത്തിലാണ് അത് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് അത് ഉപയോഗിക്കുന്നത് തെറ്റ് ചെയ്തതിന് പിടിക്കപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ്.'' എന്നും അദ്ദേഹം പറയുന്നു.

സിനിമ കണ്ടവര്‍ക്ക് മനസിലാകും. തൂക്കി എന്നാണ്. തൂകി എന്നല്ല. കുറേപ്പേര്‍ മെസേജ് അയക്കുന്നുണ്ട് തൂകി എന്നാണോ തൂക്കി എന്നാണോ എന്ന്. ഇനി ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ ഈ റീല്‍ അയച്ചു കൊടുക്കുക. തൂകി, പൂക്കി, എന്നൊന്നുമല്ല. അപ്പോള്‍ അടുത്ത സിനിമയില്‍ കാണാം. അടുത്ത പാട്ടില്‍ കാണാം എന്നു പറഞ്ഞാണ് ശബരീഷ് വിഡിയോ നിര്‍ത്തുന്നത്.

Summary

Shabareesh clears the confusion over thooki chuvanna karangalode lyrics.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com