'സ്ക്രീനിൽ മമ്മൂക്കയുടെ തൊണ്ടയിടറിയാൽ നമുക്കും സങ്കടം വരും'; ശബരീഷ് വർമ പറയുന്നു

കണ്ണൂർ സ്ക്വാഡും ടർബോയുമൊക്കെ അങ്ങനെ ചെയ്തതാണ്.
Shabareesh Varma, Mammootty
Shabareesh Varma, Mammoottyഇൻസ്റ്റ​ഗ്രാം
Updated on
1 min read

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് ശബരീഷ് വർമ. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരാണ് ശബരീഷിന് ഉള്ളത്. നിരവധി സിനിമകൾക്ക് പാട്ടും എഴുതിയിട്ടുണ്ട് ശബരീഷ്. ദേവദത്ത് ഷാജി സംവിധാനം ചെയ്‌ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. സാഹസം ആണ് ശബരീഷിന്റേതായി ഒടുവിലെത്തിയ ചിത്രം.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ശബരീഷ് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. "കോവിഡ് കഴിഞ്ഞപ്പോൾ വലിയൊരു മാറ്റം വന്നു. പല തിരിച്ചറിവുകളുമുണ്ടായി. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്ത് കുറച്ച് നല്ല സിനിമകളും വന്നു. കണ്ണൂർ സ്ക്വാഡും ടർബോയുമൊക്കെ അങ്ങനെ ചെയ്തതാണ്.

"ടർബോ ചെയ്യുമ്പോൾ രാജ് ബി ഷെട്ടി പറഞ്ഞൊരു കാര്യമുണ്ട് ഇങ്ങനെയുള്ള പടങ്ങൾക്കാണ് കൂടുതൽ റീച്ച് കിട്ടുന്നതെന്ന്. സിനിമ കൂടുതൽ ആളുകളിലേക്കെത്തും എന്ന്. അത് സത്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്."- ശബരീഷ് പറയുന്നു.

കരിയറിൽ പ്രേമത്തിനുശേഷം ബ്രേക്ക് നൽകിയത് കണ്ണൂർ സ്ക്വാഡ് ആണെന്നും അവിടം തൊട്ടാണ് അഭിനയത്തെ ഗൗരവമായി സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിക്കും കണ്ണൂർ സ്ക്വാഡിന് മുമ്പും ശേഷവും ജീവിതം മാറിയിട്ടുണ്ടെന്നും തന്നിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Shabareesh Varma, Mammootty
'സ്വപ്നം പോലൊരു പ്രണയം'; ഷെയ്ന്‍ നിഗം നായകനാകുന്ന 'ഹാല്‍' സെപ്റ്റംബര്‍ 12ന്

"ആ സിനിമകളിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോൾ സന്തോഷമായിരുന്നുവെന്നും ശബരീഷ് പറയുന്നു. സിനിമയ്ക്ക് ആരെയും വേണ്ട, നമുക്കാണ് സിനിമയെ വേണ്ടത് എന്ന അദ്ദേഹത്തിന്റെ വാക്കുകളോട് നൂറുശതമാനവും നീതിപുലർത്തുന്നയാളാണ് അദ്ദേഹം. വലിയ പോരാളി. എത്ര പ്രാവശ്യം വീണിട്ടും, തലമുറകൾ മാറിയിട്ടും അദ്ദേഹം തീവ്രമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയല്ലേ.

Shabareesh Varma, Mammootty
'ഇഷ്ട നടന്‍ മോഹന്‍ലാല്‍, പക്ഷെ മമ്മൂട്ടി ആ കഥാപാത്രം ചെയ്തത് ധീരത'; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

വൈകാരികമായ സീനുകളൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം സ്ക്രീനിൽ മമ്മൂക്കയുടെ തൊണ്ടയിടറിയാൽ നമുക്കും സങ്കടം വരുമല്ലോ. അത് ഫീൽ ചെയ്തുതന്നെ അഭിനയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്".- ശബരീഷ് കൂട്ടിച്ചേർത്തു.

Summary

Cinema News: Shabareesh Varma talks about Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com