എനിക്കു പറ്റിയ സിനിമയുണ്ടോ എന്ന് ഷാരുഖ്, 'ഡൻകി'യെ പരിചയപ്പെടുത്തി രാജ്കുമാർ ഹിറാനി; വിഡിയോ

തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ രാജ്കുമാർ ഹിറാനിയും സൂപ്പർസ്റ്റാർ ഷാരുഖ് ഖാനും ഒന്നിക്കുന്നു. ഡൻകി എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം ആരംഭിക്കും. ഷാരുഖ് ഖാനും രാജ്കുമാർ ഹിറാനിയും ഒന്നിച്ചുള്ള രസകരമായ വിഡിയോയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.  അടുത്തവർഷം ക്രിസ്മസ് റിലീസ് ആയിട്ടാവും ചിത്രം തിയറ്ററിൽ എത്തുക. 

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പോസ്റ്റർ നോക്കി നിൽക്കുന്ന ഷാരുഖിലാണ് വിഡിയോ ആരംഭിക്കുന്നത്. എന്തുനോക്കി നിൽക്കുകയാണ് എന്ന ചോദ്യവുമായി എത്തുന്ന സംവിധായകനോട് തനിക്കു വേണ്ടിയും ഒരു ചിത്രം ചെയ്യുമോ എന്നു ഷാരുഖ് ചോദിക്കുന്നുണ്ട്. കോമഡിയും ഇമോഷനും റൊമാൻസുമെല്ലാമുള്ളതാണ് ചിത്രം എന്നാണ് ഷാരുഖിനോട് രാജ്കുമാർ ഹിറാനി പറയുന്നത്. ഷാരുഖ് ഖാനും രാജ്കുമാർ ഹിറാനിയും ആദ്യമായാണ് ഒന്നിക്കുന്നത്. തപ്സി പന്നുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 

രസകരമായ കുറിപ്പിനൊപ്പമാണ് ഷാരുഖ് വിഡിയോ പങ്കുവച്ചത്. നിങ്ങൾ എന്റെ സാന്താ ക്ലോസ് ആണ് എന്നാണ് ഹിറാനിയെക്കുറിച്ച് ഷാരുഖ് പറയുന്നത്. നിങ്ങൾ തുടങ്ങിക്കോളൂ, കൃത്യസമയത്ത് ഞാനെത്തിയിരിക്കും. സത്യത്തിൽ സെറ്റിൽത്തന്നെ ഞാൻ ജീവിക്കാൻ തുടങ്ങിയിരിക്കും. അവസാനം നിങ്ങൾക്കൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ വിനയാന്വിതനും ആഹ്ലാദവാനുമാണ്.- ഷാരുഖ് കുറിച്ചു. 2023 ഡിസംബർ 22നാണ് ചിത്രം റിലീസ് ചെയ്യുക. 

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാവുകയാണ് ഷാരുഖ്. ഇതിനോടകം മൂന്നു ചിത്രങ്ങളാണ് താരത്തിന്റേതായി പ്രഖ്യാപിച്ചത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ആണ് റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.  തമിഴ് ഹിറ്റ് സംവിധായകൻ ആറ്റ്ലിക്കൊപ്പവും ഷാരുഖ് ഒന്നിക്കുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷാരൂഖ് ഖാനും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com