ഷാരുഖ് ഖാനും ​ഗൗരി ഖാനും/ ഫയൽ ചിത്രം
ഷാരുഖ് ഖാനും ​ഗൗരി ഖാനും/ ഫയൽ ചിത്രം

34 വർഷം മുൻപ് നൽകിയ പ്ലാസ്റ്റിക് കമ്മൽ; ​ഗൗരിക്ക് കൊടുത്ത ആദ്യ വാലന്റൈൻസ് ഡേ സമ്മാനത്തേക്കുറിച്ച് ഷാരുഖ്

ഗൗരിക്ക് ആദ്യമായി നൽകിയ വലന്റൈൻ ഗിഫ്റ്റ് എന്തായിരുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം
Published on

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരജോഡികളാണ് ഷാരുഖ് ഖാനും ഭാര്യ ​ഗൗരി ഖാനും. ​ഗൗരിയോടുള്ള പ്രണയത്തെക്കുറിച്ച് ഷാരുഖ് പലപ്പോഴും വാചാലനാകാറുണ്ട്. ഇപ്പോൾ ​ഗൗരിക്ക് ആദ്യമായി നൽകിയ വാലന്റൈൻസ് ഡേ സമ്മാനത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

ട്വിറ്ററിലൂടെ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് വാലന്റൈൻസ് ദിന സമ്മാനത്തേക്കുറിച്ച് പറഞ്ഞത്. ഗൗരിക്ക് ആദ്യമായി നൽകിയ വലന്റൈൻ ഗിഫ്റ്റ് എന്തായിരുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 34 വർഷം മുൻപാണ് ആദ്യ സമ്മാനം നൽകിയത് എന്നാണ് ഷാരുഖ് പറയുന്നത്. പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ഒരു കമ്മലായിരുന്നു സമ്മാനം. പത്താന്റെ വിജയം പങ്കുവെക്കാനാണ് താരം വാലന്റൈൻസ് ദിനത്തിൽ ആരാധകരുടെ അടുത്തെത്തിയത്. 

1991 ലായിരുന്നു ഷാരുഖ് ഖാനും ഗൗരി ഖാനും തമ്മിലുള്ള വിവാഹം. ആറ് വർഷത്തെ പ്രണയകാലത്തിനൊടുവിലായിരുന്നു വിവാഹം. കൗമാരകാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. അന്ന് സിനിമാസ്വപ്നവുമായി നടന്നിരുന്ന പയ്യനായിരുന്നു ഷാരുഖ്. ബോളിവുഡിൽ എത്തി സിനിമാലോകം തന്നെ കീഴടക്കിയിട്ടും ​ഗൗരിയോടുള്ള പ്രണയത്തിനു മാത്രം മാറ്റമുണ്ടായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com