ഇത് വേറെ ലെവൽ! ജയിലർ 2 വിൽ രജനിക്കൊപ്പം ഷാരുഖും നാ​ഗാർജുനയും?

ജയിലർ 2 വിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.
Jailer 2
Jailer 2ഫെയ്സ്ബുക്ക്
Updated on
1 min read

കൂലിയുടെ വിജയത്തിളക്കത്തിലാണിപ്പോൾ നടൻ രജനികാന്ത്. കൂലി പോലെ തന്നെ രജനി ആരാധകർ പ്രഖ്യാപനം മുതൽ തന്നെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിലർ 2 വിന്റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

ജയിലർ 2 വിന്റെ വർക്കുകൾ പുരോ​ഗമിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ ഷാരുഖ് ഖാൻ അതിഥി വേഷത്തിലുണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഷാരുഖിന്റെ റോളിനെക്കുറിച്ച് ഔദ്യോ​ഗികമായി ഇതുവരെയും പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.

എന്നാലിപ്പോൾ ഷാരുഖ് ചിത്രത്തിന്റെ ഭാ​ഗമാകുമെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. അതോടൊപ്പം നടൻ സന്താനവും ചിത്രത്തിലുണ്ടാകുമെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോമഡി വേഷത്തിലായിരിക്കും ജയിലറിൽ സന്താനമെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം നാഗാർജുന അക്കിനേനിയും 'ജയിലർ 2' ൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും വിവരമുണ്ട്. നാ​ഗാർജുനയുമായി അണിയറപ്രവർത്തകർ ചർച്ചയിലാണെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ജയിലറിന്റെ തുടർച്ചയാണ് ജയിലർ 2. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തിയത്.

Jailer 2
'മാറി നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ'

രജനികാന്തിനെ കൂടാതെ, ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷറ്ഫ് തുടങ്ങിയ അഭിനേതാക്കൾ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ജയിലർ രണ്ടാം ഭാ​ഗത്തിലും ഇതേ താരങ്ങൾ തന്നെ അതിഥി വേഷത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം രണ്ടാം ഭാ​ഗത്തിൽ നന്ദമൂരി ബാലകൃഷ്ണയും അതിഥി വേഷത്തിലുണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർ‍ട്ടുകൾ വന്നിരുന്നു.

Jailer 2
എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്‍, വിഡിയോ

ലോകമെമ്പാടുമായി ഏകദേശം 700 കോടി കളക്ഷൻ ജയിലർ നേടിയിരുന്നു. ആദ്യ ഭാ​ഗം പോലെ തന്നെ രണ്ടാം ഭാ​ഗവും ഒരു ബ്ലോക്കബസ്റ്ററായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കൂലി എന്ന ചിത്രത്തിൽ നാ​ഗാർജുനയും രജനികാന്തും ഒന്നിച്ചെത്തിയിരുന്നു. സൈമൺ എന്ന വില്ലൻ കഥാപാത്രത്തെയാണ് കൂലിയിൽ നാ​ഗാർജുന അവതരിപ്പിച്ചത്.

Summary

Cinema News: Shah Rukh Khan and Nagarjuna playing a cameo in Rajinikanth's Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com