'ഷാരുഖ് ഖാന്റെ അമ്മയാവാന്‍ എനിക്ക് വട്ടാണോ?': കുറിപ്പുമായി ജവാന്‍ താരം

ഷാരുഖ് ഖാന്റെ അമ്മയായി ജവാനില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം
'ഷാരുഖ് ഖാന്റെ അമ്മയാവാന്‍ എനിക്ക് വട്ടാണോ?': കുറിപ്പുമായി ജവാന്‍ താരം
Updated on: 
1 min read

ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ജവാന്‍ വമ്പന്‍ വിജയമായി മുന്നേറുകയാണ്. ചിത്രത്തില്‍ ഷാരുഖ് ഖാന്റെ അമ്മയുടെ വേഷത്തില്‍ റിധി ദോഗ്രയാണ് എത്തിയത്.  ഇപ്പോള്‍ ഷാരുഖ് ഖാന്റെ അമ്മയായി ജവാനില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. 

പ്രായമായ ആളായി അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ തനിക്ക് വല്ലായ്മ തോന്നിയെന്നും എന്നാല്‍ റിസ്‌ക് എടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു എന്നുമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടി എന്ന നിലയില്‍ ഞാന്‍ ചിന്തിച്ചപ്പോള്‍, ആറ്റ്‌ലിയുടെ ചിത്രം, പ്രായമായ ആളായി അഭിനയിക്കുന്നു. അതും ഷാരുഖ് ഖാനേക്കാള്‍, എനിക്ക് വട്ടാണോ? സിനിമ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.- റിധി ദോഗ്ര കുറിച്ചു. 

ഷാരുഖ് ഖാനൊപ്പമുള്ള അനുഭവത്തേക്കുറിച്ചും താരം പറയുന്നുണ്ട്. ഷാരുഖ് ഖാന്റെ സമര്‍പ്പണവും ക്ഷമയും ശ്രദ്ധയും തന്നെ അമ്പരപ്പിച്ചു എന്നാണ് പറയുന്നത്. കൂടെ അഭിനയിച്ച ഏറ്റവും പ്രിയപ്പെട്ട താരം ആരാണ് എന്നതിന് എന്നന്നേക്കും പറയാനുള്ള ഉത്തരം ലഭിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. 

മുന്‍പ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ റിതിയുടെ കഥാപാത്രത്തേക്കുറിച്ച് ഷാരുഖ് ഖാന്‍ പറഞ്ഞിരുന്നു. ഈ സിനിമയില്‍ തന്റെ അമ്മയാകേണ്ടതായി വന്നെന്നും അടുത്ത സിനിമയില്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം ചെയ്യാമെന്നുമാണ് താരം പറഞ്ഞത്. രാധ കി ബേടിയാന്‍ കുച് കര്‍ ദികായേങ്കി, ലാഗി തുജ്‌സെ ലഗന്‍, വോ അപ്‌നാ സാ തുടങ്ങിയ ടിവി സീരിയലുകളിലൂടെയാണ് റിതി ശ്രദ്ധനേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com