ഷാരുഖ് ഖാന് ഇതിന്റെ വല്ല കാര്യവുമുണ്ടോ! 'ഡൂംസ് ഡേ'യ്ക്ക് ഒപ്പം ക്ലാഷിനൊരുങ്ങി 'കിങ്'

ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്.
Shah Rukh Khan, Doomsday
Shah Rukh Khan, Doomsdayഇൻസ്റ്റ​ഗ്രാം
Updated on
1 min read

കിങ്ങിന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ നടൻ ഷാരുഖ് ഖാൻ. ചിത്രത്തിന്റെ ടൈറ്റിൽ വിഡിയോ ഷാരുഖിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരുഖാനെ ആയിരിക്കും ചിത്രത്തിൽ കാണാനാവുക. സിദ്ധാർഥ് ആനന്ദ് ആണ് കിങ് സംവിധാനം ചെയ്യുന്നത്. പഠാൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ചിത്രം കൂടിയാണ് കിങ്.

ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതിയെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യം ഡിസംബർ 4 ന് ആയിരുന്നു റിലീസ് പദ്ധതിയിട്ടിരുന്നത്.

എന്നാൽ നവംബർ അവസാന വാരം ബിഗ് ബജറ്റ് ചിത്രം രാമായണ പുറത്തിറങ്ങുന്നതിനാൽ ക്രിസ്തുമസിലേക്ക് റിലീസ് മാറ്റിവെക്കാൻ കിങ്ങിന്റെ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം മാർവെൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേഴ്സ് ഡൂംസ് ‍ഡേയും ഈ വർഷം ക്രിസ്തുമസ് റിലീസായാണ് പുറത്തിറങ്ങുന്നത്.

ഡൂംസ് ഡേയുടെ ഇതുവരെ പുറത്തുവന്ന ടീസറുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം സിനിമ തകർക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഡൂംസ് ഡേയ്ക്ക് ഒപ്പം കിങ് റിലീസ് ചെയ്യുന്നത് മണ്ടത്തരമാണെന്നും കളക്ഷനെ ബാധിക്കുമെന്നുമാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്.

Shah Rukh Khan, Doomsday
'കുടുംബത്തിന്റെ നഷ്ടത്തിന് പരിഹാരമില്ല, അങ്ങയെ അത് ഓര്‍മിപ്പിക്കുന്നു'; ഹരീഷിന്റെ പോസ്റ്റില്‍ ബാദുഷ; ഗ്യാപ്പില്‍ ഗോളടിക്കരുതെന്ന് സോഷ്യല്‍ മീഡിയ

അവഞ്ചേഴ്‌സ് ഡൂംസ് ഡേ ഇന്ത്യയിലടക്കം വമ്പൻ കളക്ഷൻ നേടുമെന്നും ചിത്രത്തിനൊപ്പം ഏത് സിനിമ എത്തിയാലും അവയുടെ കളക്ഷനുകളെ ബാധിക്കുമെന്നും ചിലർ എക്സിൽ കുറിച്ചു. കിങ്ങിലൂടെ ഷാരുഖിന്റെ മകൾ സുഹാന ഖാനും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

Shah Rukh Khan, Doomsday
'ഇതിപ്പോ ഇവരുടെ സിനിമകളിൽ പോലുമില്ലാത്ത ട്വിസ്റ്റ് ആയല്ലോ!'; ​ഗോസിപ്പുകളെയെല്ലാം കാറ്റിൽ പറത്തി തൃഷയും നയൻതാരയും

ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഒടുവിൽ സിദ്ധാർഥ് ഏറ്റെടുക്കുകയായിരുന്നു.

Summary

Cinema News: Shah Rukh Khan's King clash with Avengers: Doomsday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com