'ആമിറിന്റെ ലാല്‍ സിങ് ഛദ്ദ കണ്ടോ?' ആരാധകന് രസികന്‍ മറുപടിയുമായി ഷാരുഖ് ഖാന്‍; വൈറല്‍

'നിര്‍മാതാവും സംവിധായകനും എന്നെ വല്ലാതെ പണിയെടുപ്പിക്കുന്നുണ്ട്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

നാലു വര്‍ഷത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഷാരുഖ് ഖാന്‍. താരം നായകനാവുന്ന പത്താന്‍ അടുത്ത ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തു. റിലീസ് പുറത്തുവിട്ടതിന് പിന്നാലെ ഷാരുഖ് ഖാന്‍ ആരാധകരുമായി ട്വിറ്ററിലൂടെ സംവദിച്ചിരുന്നു. അതിനിടെ ആമിര്‍ ഖാന്റെ പുതിയ ചിത്രം കണ്ടോ എന്ന ഒരു ആരാധകന്റെ കമന്റിന് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. 

വൈറലായി താരത്തിന്റെ മറുപടി

ലാല്‍ സിങ് ഛദ്ദ കണ്ടോ എന്നായിരുന്നു ഷാരൂഖിനോട് ആരാധകന്‍ ചോദിച്ചത്. പത്താന്‍ ആദ്യം കാണിച്ചുകൊടുക്കാനാണ് ആമിര്‍ പറയുന്നത് എന്നായിരുന്നു ഷാരുഖിന്റെ മറുപടി. താരത്തിന്റെ രസകരമായ മറുപടി ആരാധകരുടെ മനം കവരുകയാണ്.

ആസ്‌ക് മീ എനിതിങ് സെഷനുപിന്നാലെ ആരാധകര്‍ക്ക് നന്ദിപറഞ്ഞ് താരം എത്തിയിരുന്നു. ഓകെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്. ജോലിക്ക് തിരിച്ചുകയറാന്‍ നേരമായി. കുറച്ചധികം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. നിര്‍മാതാവും സംവിധായകനും എന്നെ വല്ലാതെ പണിയെടുപ്പിക്കുന്നുണ്ട്. പത്താനെ സ്‌നേഹിക്കുന്നതിന് നന്ദി അറിയിക്കുന്നു.- എന്നാണ് ഷാരുഖ് കുറിച്ചത്. 

പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂര്‍ നായികയായി എത്തുന്ന ചിത്രം ഈ വര്‍ഷം ഓഗസ്റ്റ് 11 നാണ് തിയറ്ററിലെത്തുക. അടുത്ത വര്‍ഷം ജനുവരി 25നാണ് പത്താന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com