

ബാലതാരമായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. ഇപ്പോൾ തമിഴ് ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ഇപ്പോൾ തമിഴ് യൂട്യൂബർ ടിടിഎഫ് വാസനുമായി താരം പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വാസന്റെ പുതിയ യൂട്യൂബ് വിഡിയോയിലാണ് ശാലിനെ കാമുകിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
തന്റെ കാമുകി ‘കുക്ക് വിത്ത് കോമാലി’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്ന കുറിപ്പിലുള്ളതാണ് വിഡിയോ. ഷോയിലേക്ക് അവസരം വന്നപ്പോൾ താൻ പോകുന്നില്ലെന്ന് പറഞ്ഞതാണെന്നും വാസന്റെ നിർബന്ധത്തിലാണ് പങ്കെടുക്കാൻ തീരുമാനിച്ചത് എന്നുമാണ് ശാലിൻ പറയുന്നത്. ഷോയ്ക്കിടെ മറ്റ് താരങ്ങൾ ശാലിന്റെ കവിളിൽ പിടിക്കുന്നതും മറ്റും തനിക്ക് ഇഷ്ടമല്ലെന്നും വാസൻ വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിഡിയോയ്ക്കിടെ തന്നെ ശാലിന്റെ വസ്ത്രം നേരെയാക്കുന്നതും കാണാം. വാസനൊപ്പമുള്ള വിഡിയോകൾ ശാലിനും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
തമിഴിൽ ശ്രദ്ധേയനായ യുട്യൂബറാണ് ടിടിഎഫ് വാസൻ. നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സാണ് യൂട്യൂബിൽ ഉള്ളത്. സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അമിതവേഗതയിൽ അഭ്യാസം കാണിച്ച് അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിനെ തുടർന്ന് ടിടിഎഫ് വാസന്റെ ലൈസൻസ് തമിഴ്നാട് ആർടിഓ പത്ത് വർഷത്തേക്ക് റദ്ദാക്കിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓട്ടോഗ്രാഫ് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശാലിൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, മല്ലൂ സിങ്, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. കണ്ണകി എന്ന തമിഴ് ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ശാലിൻ സംവിധാനം ചെയ്ത 'ദി ഫാമിലി ആക്ട്' എന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates