അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കി, ചെങ്കോല്‍ എന്ന സിനിമയുടെ ആവശ്യമേയില്ലായിരുന്നു: ഷമ്മി തിലകന്‍

നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാല്‍ മതിയായിരുന്നു
Shammi Thilakan
Shammi Thilakanഫയല്‍
Updated on
1 min read

മോഹന്‍ലാലില്‍ നായകനായ, മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്കുകളിലൊന്നാണ് കിരീടം. സേതു മാധവന്‍ എന്ന യുവാവിന്റെ ജീവിതം അയാളുടെ കൈവെള്ളയില്‍ നിന്നും ഊര്‍ന്നു പോകുന്നത് വേദനയോടെ മാത്രമേ ഇന്നും കണ്ടുനില്‍ക്കാനാകുള്ളൂ. മലയാളിയെ ഇന്നും വേട്ടയാടുന്നതാണ് കിരീടത്തിന്റെ ക്ലൈമാക്‌സ്. മോഹന്‍ലാല്‍-തിലകന്‍ ജോഡിയുടെ മത്സരിച്ചുള്ള അഭിനയവും മലയാളി മറന്നിട്ടില്ല.

Shammi Thilakan
'ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു, അവള്‍ കാല് മാറി; സ്‌കൂളീന്ന് എന്നെ പറഞ്ഞുവിട്ടതാണ്: ഉര്‍വശി

പിന്നാലെ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലുമെത്തി. എന്നാല്‍ കിരീടം നേടിയ വിജയം ചെങ്കോലിന് ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. മോഹന്‍ലാലിന്റെ പ്രകടനം ഗംഭീരമായിരുന്നപ്പോഴും ചിത്രം പരാജയം ഏറ്റുവാങ്ങി. ചെങ്കോലിന്റെ പരാജയത്തിന് കാരണം തിലകന്‍ അവതരിപ്പിച്ച അച്യുതന്‍ നായരുടെ പതനമാണെന്നാണ് മകനായ നടന്‍ ഷമ്മി തിലകന്‍ പറയുന്നത്.

Shammi Thilakan
'അതിനേക്കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല'; ഊർമിളയുമായി തന്റെ പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ആർജിവി

ചെങ്കോല്‍ ആവശ്യമില്ലാതിരുന്ന സിനിമയാണെന്നാണ് ഷമ്മി പറയുന്നത്. അച്ഛന്റെ കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കിയാണ് ചെങ്കോല്‍ പരാജയപ്പെടാനുളള കാരണമായി ഷമ്മി തിലകന്‍ ചൂണ്ടിക്കാണിക്കുന്നത്. യെസ് 27 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷമ്മിയുടെ പ്രതികരണം.

''ചെങ്കോല്‍ എന്ന സിനിമ തന്നെ അപ്രസക്തമാണ്. അതിന്റെ ആവശ്യമേയില്ല. അതില്‍ എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്. അത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ടാണ് പറയുന്നത് ആ സിനിമയുടെ ആവശ്യമില്ല എന്ന്. ആ കഥാപാത്രത്തെക്കൊണ്ട് നേരത്തെ തന്നെ ആത്മഹത്യ ചെയ്യിപ്പിച്ചാല്‍ മതിയായിരുന്നു'' ഷമ്മി തിലകന്‍ പറയുന്നു.

''അച്യുതന്‍ നായര്‍ അങ്ങനൊക്കെ ചെയ്യുന്ന ഒരാളല്ല. മകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതുകൊണ്ടാകാം ആ സിനിമ വീണു പോയത്. മറ്റേ സിനിമയുടെ ക്ലൈമാക്‌സില്‍ അയാള്‍ വന്ന് സല്യൂട്ട് ചെയ്ത് സോറി സാര്‍ അവന്‍ ഫിറ്റല്ല എന്ന് പറയുന്നതാണ്. അച്ഛനാണ് അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാണ് ക്ലീന്‍ എന്റ്. അല്ലായിരുന്നുവെങ്കില്‍ ആ ഡയലോഗ് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കരുതായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.

Summary

Shammi Thilakan talks about the movie Chenkol and his father's character. He says the movie was not needed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com