

ബോളിവുഡ് ഇതിഹാസം, നടൻ ഷമ്മി കപൂറിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ. ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ചിത്രത്തൊടൊപ്പമാണ് ഷമ്മി തിലകൻ കുറിപ്പ് പങ്കുവെച്ചത്. ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവാണ് ഈ ചിത്രമെന്നും ഷമ്മി തിലകൻ കുറിച്ചു. 'കുത്തിപ്പൊക്കൽ' എന്ന ക്യാപ്ഷനൊപ്പമായിരുന്നു ഷമ്മിയുടെ കുറിപ്പ്.
"കുത്തിപ്പൊക്കൽ. "ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്... പക്ഷേ എക്സ്പ്രഷൻ മാത്രം അല്പം കോമഡിയായിപ്പോയി!" കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ സിനിമയുടെ സ്വന്തം പ്രണയനായകൻ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂർവ്വ നിമിഷം..എന്റെ നിൽപ്പും ചിരിയും കണ്ടാൽ തോന്നും എൽകെജിയിൽ വെച്ച് ടീച്ചർ മിഠായി തന്നപ്പോൾ ഇളിച്ചു കാണിക്കുന്ന ടിൻറു മോനാണെന്ന്!
ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യിൽ പിടിച്ചങ്ങ് ചിരിച്ചു പോയതാണ്.അദ്ദേഹം ആലോചിച്ചിണ്ടാവും: "ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നത്?!" എന്ന്!
ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവ്..! ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ ലെജൻഡ് ശ്രീ ഷമ്മി കപൂർ സാറിന്റെ കൈ പിടിച്ചപ്പോൾ ഉള്ളിൽ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്—
"Yahoo... ചാഹേ കോയി മുഝേ ജംഗ്ലി കഹേ...!" എൻറെ ചിരി കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു... നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങൾ അറിയിക്കാം."- ഷമ്മി തിലകൻ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates