സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിൽപ്പെടും; ഷമ്മി തിലകൻ

സംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ട പോസ്റ്റ് വൈറലായിരുന്നു
ഷമ്മി തിലകൻ/ ഫയൽചിത്രം
ഷമ്മി തിലകൻ/ ഫയൽചിത്രം
Updated on
1 min read

ഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. മോദിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. സംവിധായകൻ പ്രിയദർശൻ പ്രധാനമന്ത്രിയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ട പോസ്റ്റ് വൈറലായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നടൻ ഷമ്മി തിലകൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

സ്വയം കുട പിടിക്കുന്നതിനെ ലാളിത്യമെന്ന വിളിക്കുമെങ്കിൽ സൂപ്പർതാരങ്ങളെ എന്തു വിളിക്കും എന്നാണ് ഷമ്മി തിലകന്റെ ചോദ്യം. ‘സ്വയം കുടപിടിക്കുന്നത് ലാളിത്യമെങ്കിൽ, സഹജീവികൾ നോക്കിനിൽക്കേ നട്ടുച്ചയ്ക്കും നട്ടപ്പാതിരയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കുട പിടിപ്പിക്കുന്ന സൂപ്പർതാരങ്ങളൊക്കെ ഏതു ഗണത്തിലാ പെടുക?’–ഷമ്മി തിലകൻ കുറിച്ചു.

ഷമ്മി തിലകന്റെ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ഈ super താരങ്ങളെ തന്നെയല്ലേ മമ്മൂക്കാന്നും ലാലേട്ടാന്നും വിളിച്ച് സുഖിപ്പിച്ച് താങ്കൾ പോസ്റ്റിടുന്നത്? അതോ ഇനി താങ്കളുദ്ധേശിച്ചത് സന്തോഷ് പണ്ഡിറ്റിനെയാണോ..?? എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാൻ സന്തോഷ് പണ്ഡിറ്റിനെ പ്രകീർത്തിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നേക്കാൾ പ്രായം കുറഞ്ഞ വ്യക്തി ആയതിനാലാണ് അദ്ദേഹത്തെ ഇക്കാ എന്നോ ഏട്ടാ എന്നോ വിളിക്കാതിരുന്നത്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
നല്ലതു വരും- എന്നായിരുന്നു ഷമ്മിയുടെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com