ഷെയിൻ നി​ഗം സംവിധായകനാവുന്നത്, റിലീസ് താരത്തിന്റെ സ്വന്തം ഒടിടിയിലൂടെ; പോസ്റ്റർ പുറത്ത്

സംവേർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മികച്ച പ്രകടനത്തിലൂടെ മലയാളി ആരാധകരുടെ ഹൃദയം കവർ‍ന്ന നടനാണ് ഷെയിൻ നി​ഗം. നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോൾ ഇതാ സംവിധാനത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. ഷോർട്ട് ഫിലിമിലൂടെയാണ് സംവിധാനത്തിലേക്ക് എത്തുന്നത്. 

സംവേർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ചിത്രം ഒരുക്കുന്നത്. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ നിർവഹിക്കുന്നതും ഷെയിൻ തന്നെയാണ്. സ്വന്തം ഒടിടി പ്ലാറ്റുഫോമിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നും താരം വ്യക്തമാക്കി. 

ഫയാസ് എൻ. ഡബ്ലിയുവും തിരക്കഥാ രചനയിൽ പങ്കാളിയാണ്. പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, അസോസിയേറ്റ് ക്യാമറമാൻ: സിതിൻ സന്തോഷ്, ജെ.കെ, കലാസംവിധാനം: ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ: അശ്വിൻ കുമാർ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ: ജിതിൻ കെ സലിം, കളറിസ്റ്റ്: സജുമോൻ ആർ ഡി, അസിസ്റ്റന്റ് കളറിസ്റ്റ്: വിനു വിൽഫ്രഡ്, സൗഡ്: വിക്കി, കിഷൻ, ഡിസൈൻ: ഏസ്തെറ്റിക് കുഞ്ഞമ്മ, മേക്കപ്പ്: റിസ്വാൻ ദി മേക്കപ്പ് ബോയ്, ക്യാമറ അസിസ്റ്റന്റസ്: അക്ഷയ് ലോറൻസ്,ഷോൺ, പ്രൊഡക്ഷൻ ഓപ്പറേറ്റ്സ്: അഖിൽ സാജു, മനു തോമസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com