'അന്നെനിക്ക് താലിയെടുത്ത് തന്നു, ഇന്നീ വേദനയുടെ നാളിലും ഒപ്പം നിന്നു, നന്ദി അണ്ണാ..'; വികാരഭരിതനായി ശാന്തനു ഭാഗ്യരാജ്

തന്റെ അച്ഛന് നല്‍കിയ ആദരവിന് താന്‍ ജീവിതം കാലം മുഴുവന്‍ വിജയ് യോട് നന്ദിയുള്ളവനായിരിക്കുമെന്നും ശാന്തനു
Vijay, Shanthanu Bhagyaraj
Vijay, Shanthanu Bhagyaraj
Updated on: 
1 min read

നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ വിയോഗത്തില്‍ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും, ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കുകയും ചെയ്ത വിജയ്ക്ക് നന്ദി പറഞ്ഞ് മകന്‍ ശാന്തനു ഭാഗ്യരാജ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശാന്തനു തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞത്.

''ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എങ്ങനെയാണ് നിങ്ങളോടുള്ള നന്ദി ഞാന്‍ 26 ഉം 247 ഉം ക്യാരക്ടറുകളില്‍ ഒതുക്കുക? എനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ വിവാഹ ജീവിതത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ നിങ്ങളാണ് എന്റെ കൈകളിലേക്ക് താലി എടുത്തു വച്ചു തന്നത്. അതിനുള്ള നന്ദി പോലും ഞാന്‍ പറഞ്ഞു തീര്‍ന്നിട്ടില്ല'' ശാന്തനു പറയുന്നു.

''അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയെ ആശ്വസിപ്പിക്കാനായി നിങ്ങളുടെ ഉന്നത സ്റ്റാറ്റസ് മറന്ന് നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയിരുന്നു. ആ നിമിഷം എന്നെ ആഴത്തിലാണ് സ്പര്‍ശിച്ചത്'' എന്നും ശാന്തനു പറയുന്നു. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മരണ ശേഷം ഔദ്യോഗിക ബഹുമതികളോടെയുള്ള യാത്രയയപ്പെന്നും ശാന്തനു പറയുന്നു.

തന്റെ അച്ഛന് നല്‍കിയ ആദരവിന് താന്‍ ജീവിതം കാലം മുഴുവന്‍ വിജയ് യോട് നന്ദിയുള്ളവനായിരിക്കുമെന്നും ശാന്തനു വൈകാരികമായ കുറിപ്പില്‍ പറയുന്നുണ്ട്. 'ഈ നിമിഷം ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ചോദിക്കേണ്ടത്? ഹൃദയത്തില്‍ നിന്നും നന്ദി അണ്ണാ' എന്നു പറഞ്ഞാണ് ശാന്തനു കുറിപ്പ് അവസാനിപ്പിക്കുന്നത്. വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ശാന്തനു പങ്കുവച്ചിട്ടുണ്ട്.

ജൂണ്‍ 27നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് കെ. ഭാഗ്യരാജ് അന്തരിച്ചത്. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ ഭൗതിക ശരീരം കാണാന്‍ രാഷ്ട്രീയ-സിനിമ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ വലിയൊരു നിര തന്നെയാണ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയിലേക്ക് എത്തിയത്.

Summary

Shanthanu Bhagyaraj pens an emotional thank you note to CM Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupam Kher
Neena Gupta and Masaba Gupta
Anjali
Poornima Bhagyaraj
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com