'ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ വിഷാദത്തിലായി, തിരിച്ചുവന്നത് മമ്മൂട്ടിയുടെ നിര്‍ബന്ധത്തില്‍'; ഇടവേളയെക്കുറിച്ച് ശാന്തി കൃഷ്ണ

തിരിച്ചുവരവിലെ പ്രകടനം കയ്യടി നേടി
Shanthi Krishna
Shanthi Krishna, Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ശാന്തി കൃഷ്ണ. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ശാന്തി കൃഷ്ണ വിവാഹിതയാകുന്നതും സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതും. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ തിരിച്ചുവരുന്നത് 'നയം വ്യക്തമാക്കുന്നു' എന്ന ചിത്രത്തിലൂടെയാണ്. അതിന് കാരണം മമ്മൂട്ടിയാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.

Shanthi Krishna
'അക്ഷയ് കുമാറും പ്രിയങ്കയും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞു; 20 കൊല്ലമായി അദ്ദേഹത്തെ കണ്ടിട്ട്'; പിണക്കത്തെക്കുറിച്ച് സംവിധായകന്‍

മമ്മൂട്ടി നിര്‍ബന്ധിച്ചില്ലായിരുന്നുവെങ്കില്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തില്ലായിരുന്നുവെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ മനസ് തുറന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായതിന്റെ വിഷാദത്തിലായിരുന്നു ആ സമയത്ത് താനെന്നും ശാന്തി കൃഷ്ണ പറയുന്നുണ്ട്.

Shanthi Krishna
'കമലും വിജയിയും കാര്‍ത്തിയുമൊന്നുമല്ല, എല്ലാം തുടങ്ങിയത് ഈ നടനില്‍ നിന്നും'; 'എല്‍സിയു'വിന്റെ ഒറിജിന്‍ വെളിപ്പെടുത്തി ലോകേഷ്

''എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമായി. അതോടെ ഡിപ്രഷനിലായി. ആ സമയത്താണ് നയം വ്യക്തമാക്കുന്നുവിന്റെ ഓഫര്‍ വരുന്നത്. ഞാന്‍ പറ്റില്ല എന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു. കാരണം എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആദ്യമായി നിദ്രയില്‍ അഭിനയിച്ചത് പോലെയല്ലല്ലോ. ഇത്രയും വര്‍ഷം കഴിഞ്ഞ് തിരിച്ചു വരുന്നതല്ലോ. നല്ല മൂഡിലുമല്ല, ഡിപ്രഷനിലാണ്. അങ്ങനെയിരിക്കുമ്പോള്‍ പെട്ടെന്ന് കേറി അഭിനയിക്കാന്‍ പറയുമ്പോള്‍ എന്തിനാണ് ആ കഥാപാത്രത്തെ നശിപ്പിക്കുന്നത്. അതിനാല്‍ പറ്റില്ല എന്നായിരുന്നു എന്റെ മനസില്‍'' ശാന്തി കൃഷ്ണ പറയുന്നു.

''പക്ഷെ അവര്‍ക്ക് ഇതാണ് തിരിച്ചു വരാനുള്ള കറക്ട് ടൈം എന്ന് തോന്നി. വന്നു നോക്കൂ, ചെയ്യാന്‍ പറ്റുമോ എന്ന് സെറ്റില്‍ വന്ന ശേഷം തീരുമാനിക്കാം. ചെയ്താല്‍ നന്നാകും എന്ന ആറ്റിറ്റിയൂഡ് ആയിരുന്നു അവര്‍ക്ക്. അങ്ങനെ പോയി. ഫസ്റ്റ് ഡേ വലിയൊരു സീന്‍ തന്നു. എന്തുകൊണ്ടോ വര്‍ക്ക് ആയി. അതോടെ ശാന്തി തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. വളരെ നല്ലൊരു വേഷം കൂടിയായിരുന്നു'' എന്നും ശാന്തി കൃഷ്ണ പറയുന്നു.

നയം വ്യക്തമാക്കുന്നു മികച്ച വിജയം നേടുകയും ശാന്തി കൃഷ്ണയുടെ തിരിച്ചുവരവിലെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു. മമ്മൂട്ടി-ശാന്തി കൃഷ്ണ കോമ്പിനേഷനും കയ്യടി നേടി. എന്നാല്‍ ശാന്തി കൃഷ്ണ വീണ്ടും കരിയറില്‍ നിന്നും പലവട്ടം ഇടവേളയെടുത്തു. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ശാന്തി കൃഷ്ണ.

Summary

Shanthi Krishna opens up about how Mammootty convinced her to make a comeback with Nayam Vyakthamakkunnu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com