

നടിയും ബിഗ് ബോസ് താരവും മോഡലുമായിരുന്ന ഷെഫാലി ജരിവാലയുടെ മരണവാർത്ത ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു 42കാരിയായ ഷെഫാലി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നടൻ അക്ഷയ് കുമാറിനൊപ്പമെത്തിയ 'കാന്താ ലഗ' എന്ന പാട്ടാണ് ഷെഫാലിയെ പ്രശസ്തയാക്കിയത്. 2014 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിലൂടെ വൻ ആരാധക നിര തന്നെ ഷെഫാലിയ്ക്കുണ്ടായി.
കുട്ടിക്കാലത്ത് തനിക്ക് അപസ്മാരം ഉണ്ടായിരുന്നുവെന്നും അതുമൂലം തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും പറയുകയാണ് ഷെഫാലി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മുൻപ് നൽകിയ അഭിമുഖത്തിലാണ് ഷെഫാലി ഇക്കാര്യം പറഞ്ഞത്.
"പതിനഞ്ചാം വയസിലാണ് എനിക്ക് അപസ്മാരം പിടിപെടുന്നത്. എനിക്ക് ഇപ്പോഴും ഓർമയുണ്ട്, പഠനത്തിൽ ശ്രദ്ധ പതിപ്പിക്കാൻ വേണ്ടി ഞാൻ ഒരുപാട് സമ്മർദ്ദങ്ങളിലൂടെ കടന്നു പോയി. അമിത സമ്മർദ്ദവും ഉത്കണ്ഠയുമൊക്കെ അപസ്മാരത്തിലേക്ക് നയിച്ചേക്കാം. ഇത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. വിഷാദമുണ്ടെങ്കിലും അപസ്മാരം വരാം. - ഷെഫാലി പറഞ്ഞു.
ഇത് തന്റെ ആത്മവിശ്വാസത്തെയും നിത്യ ജീവിതത്തെയും വളരെയധികം ബാധിച്ചിരുന്നുവെന്നും ഷെഫാലി പറഞ്ഞു. "ക്ലാസ് റൂമിലും റോഡിലുമൊക്കെ വച്ച് എനിക്ക് അപസ്മാരം ഉണ്ടായിട്ടുണ്ട്. കാന്താ ലഗ പുറത്തുവന്നതിന് ശേഷം, എന്തുകൊണ്ടാണ് കൂടുതൽ പ്രൊജക്ടുകളൊന്നും ചെയ്യാത്തതെന്ന് ഒരുപാട് ആളുകൾ എന്നോട് ചോദിക്കുമായിരുന്നു.
പക്ഷേ ഇപ്പോൾ എനിക്ക് പറയാൻ കഴിയും, അപസ്മാരം ഉള്ളതുകൊണ്ടാണ് കൂടുതൽ ജോലി ചെയ്യാൻ കഴിയാത്തതെന്ന്. എപ്പോൾ അപസ്മാരം വരുമെന്ന് എനിക്ക് അറിയില്ല. ഏകദേശം 15 വർഷത്തോളം ഈ അവസ്ഥ തന്നെയായിരുന്നു".- ഷെഫാലി വ്യക്തമാക്കി.
"ഒൻപത് വർഷമായി എനിക്ക് അസുഖം ഭേദമായിട്ട്. എനിക്ക് എന്നെ ഓർത്ത് അഭിമാനമുണ്ട്. കാരണം എന്റെ വിഷാദവും ഉത്കണ്ഠയും വ്യാകുലതകളുമൊക്കെ നിയന്ത്രിക്കാൻ എനിക്കായി. എനിക്ക് ചുറ്റുമുള്ളവരുടെ ശക്തമായ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് എനിക്കതിന് കഴിഞ്ഞതും". - ഷെഫാലി കൂട്ടിച്ചേർത്തു.
Actress Shefali Jariwala opened up about her battle with Epilepsy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates