രാജ് കുന്ദ്രയുമായി വേര്‍പിരിയാന്‍ ഒരുങ്ങി ശില്‍പ ഷെട്ടി? റിപ്പോര്‍ട്ട്

കുട്ടികളെ രാജ് കുന്ദ്രയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശില്‍പ ആഗ്രഹിക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് രാജ് കുന്ദ്രയുമായി നടി ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ് കുന്ദ്രയില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊരു ജീവിതം ആരംഭിക്കാന്‍ ശില്‍പ ഒരുങ്ങുന്നതായി താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞുവെന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തത്.

രാജ് കുന്ദ്രയുടെ പ്രശ്‌നങ്ങള്‍ പെട്ടെന്ന് അവസാനിക്കുന്നതല്ല. ഓരോ ആഴ്ചയിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുകയാണ്. അശ്ലീല വിഡിയോ നിര്‍മാണവുമായുള്ള രാജ് കുന്ദ്രയുടെ ബന്ധം നമ്മളെപ്പോലെ ശില്‍പയേയും ഞെട്ടിച്ചിരുന്നു. രത്‌നങ്ങളും ആഡംബര സൗദങ്ങളുമെല്ലാം ഹീനമായ മാര്‍ഗത്തിലൂടെയാണ് വരുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.- ശില്‍പ ഷെട്ടിയുടെ ഒരു സുഹൃത്ത് പറഞ്ഞു. 

2009ല്‍ വിവാഹിതരായ രാജ് കുന്ദ്രയ്ക്കും ശില്‍പ ഷെട്ടിക്കും രണ്ടു മക്കളാണ്. മകന്‍ വിയാനും മകള്‍ സമീഷയും. കുട്ടികളെ രാജ് കുന്ദ്രയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശില്‍പ ആഗ്രഹിക്കുന്നത്. കുന്ദ്രയുടെ സമ്പാദ്യമൊന്നും ശില്‍പ എടുത്തിട്ടില്ല. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവാകുന്നതിലൂടെതന്നെ ശില്‍പ ഷെട്ടി അവശ്യത്തിനുളള പണം സമ്പാദിക്കുന്നുണ്ട്. ഹങ്കാമ 2നു ശേഷം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നോക്കുകയാണ് താരമെന്നുമാണ് സുഹൃത്തിന്റെ വാക്കുകള്‍. 

രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശില്‍പ ഷെട്ടി പൊതുവേദിയില്‍ നിന്നു അകലം പാലിച്ച താരം കഴിഞ്ഞ ദിവസം  സൂപ്പര്‍ഡാന്‍സര്‍ 4 ന്റെ വിധികര്‍ത്താവായി തിരിച്ചെത്തിയിരുന്നു. നീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അതു പ്രചരിപ്പിക്കയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് രാജ് കുന്ദ്ര. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പിലൂടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്- ഡിസംബര്‍ മാസങ്ങളില്‍ 1.17 കോടി രൂപയാണ് രാജ് കുന്ദ്ര സമ്പാദിച്ചത്. ഭര്‍ത്താവിന്റെ അറസ്റ്റിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണലും ശില്‍പയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com