

ടൈം ലൂപ് സിനിമകൾക്ക് എപ്പോഴും ഒരു പ്രത്യേക ഫാൻബേസ് ഉണ്ടാകും. ഇത്തരം ലൂപ് പടങ്ങൾ തേടി പിടിച്ച് കാണുന്നവരുമുണ്ടാകാം. മലയാളത്തിലും അത്തരമൊരു ടൈം ലൂപ് സിനിമ റിലീസിനൊരുങ്ങുകയാണ്. 'നെയ്മര്‍' എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന 'ധൂമകേതു' എന്ന ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്.
നിഖില വിമലും സജിൻ ഗോപുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൂപ്പിനെക്കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ധൂമകേതു പ്രൊമോഷന്റെ ഭാഗമായി ഫ്ലവേഴ്സ് കോമഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
"ധൂമകേതു ഒരു മിന്നായം പോലെ ആണല്ലോ നമ്മൾ കാണുന്നത്. പിന്നെ ഈ ലൂപ് എന്ന് പറയുന്ന സംഭവം, നമ്മളെല്ലാവരും ഒരു ലൂപ്പിൽ ആണല്ലോ!. രാവും പകലും, രാവും പകലും എന്ന ലൂപ്പിൽ. ഇത് എപ്പോഴെങ്കിലും മാറി ഡേ-ഡേ- നൈറ്റോ, നൈറ്റ്- നൈറ്റ്- ഡേയോ വരാറില്ലല്ലോ ?. അതാണ് ഏറ്റവും വലിയ ലൂപ്. പിന്നെ 24 മണിക്കൂർ എന്ന് പറയുന്ന ലൂപ്.
പിന്നെ നമ്മുടെ ഇമോഷൻസ് മാറി മാറി വരുന്നതിന്റെ ലൂപ്. ഈ സീസണുകൾ വരുന്നതുപോലെ ഇടയ്ക്ക് സന്തോഷം വരും, ഇടയ്ക്ക് പിന്നെ കുറച്ച് മൂഡി ആയിരിക്കും, പിന്നെ കുറച്ച് വയലന്റ് ആകും അങ്ങനെ. മൊത്തത്തിൽ നമ്മളിങ്ങനെ ലൂപ്പിൽ ആകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, ഭൂമി കറങ്ങുന്നതു കൊണ്ടാണെന്നാ പറയുന്നേ.
പിന്നെ ഭൂമി സൂര്യനെയും വലം വയ്ക്കുന്നു. ഇത് മൊത്തം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെയിടയിൽ ലൂപ് അല്ലാതെ വേറൊന്നും നടക്കാൻ വഴിയില്ല. ലൈഫ് സർക്കിൾ എന്നല്ലേ പറയുന്നേ".- ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഗണപതി, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates