'ഒഎല്‍എക്‌സില്‍ ഓഡിഷന്‍ കോള്‍, പറ്റിക്കപ്പെട്ടു; പതിനായിരം രൂപയും പോയി'; വെളിപ്പെടുത്തി ശിവ ഹരിഹരന്‍

ദൃശ്യം ത്രീയിലാണ് ശിവ ഹരിഹരന്‍ ഒടുവിലായി അഭിനയിച്ചത്.
Shiva Hariharan
Shiva Hariharan
Updated on
1 min read

സിനിമാ മോഹികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് പലപ്പോഴും വാര്‍ത്തകളുണ്ടായിട്ടുണ്ട്. വ്യാജ ഓഡിഷനുകളില്‍ പങ്കെടുത്ത് പണം നഷ്ടമായതിനെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് യുവ നടന്‍ ശിവ ഹരിഹരന്‍.

Shiva Hariharan
ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും, അയാളോട് എനിക്ക് സ്‌നേഹമുണ്ട്; ശാന്തി മായാദേവി

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവയുടെ വെളിപ്പെടുത്തല്‍. ഒഎല്‍എക്‌സിലൂടെയായിരുന്നു താന്‍ ആ ഓഡിഷന്‍ കോള്‍ കണ്ടതെന്നും പതിനായിരം രൂപയാണ് നഷ്ടമായതെന്നും ശിവ ഹരിഹരന്‍ പറയുന്നു. ദൃശ്യം ത്രീയിലാണ് ശിവ ഹരിഹരന്‍ ഒടുവിലായി അഭിനയിച്ചത്.

Shiva Hariharan
'കാട്ടാളനി'ല്‍ ഉണ്ണി മുകുന്ദനില്ല, ഒരു യൂണിവേഴ്‌സിലുമില്ല; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യുഎംഎഫ്

''ഇപ്പോള്‍ കുറേക്കൂടി എളുപ്പമാണ് ഓഡിഷന്‍ ഫേക്ക് ആണോ എന്നറിയാന്‍. പ്രൊഡക്ഷന്‍ ഹൗസിന്റെ പേജുണ്ടാകും. അതില്‍ മെസേജ് അയച്ചാല്‍ അവര്‍ തന്നെ പറയും. വാഴ 3യുടേയും ആശിര്‍വാദിന്റെ സിനിമയുടേയും ഫേക്ക് ഓഡിഷനുകളുണ്ടായിരുന്നു. അത് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്ന 2016 ലൊക്കെ ഓഡിഷന്‍ ഫേക്ക് ആണോ എന്ന് അറിയാന്‍ പോലും സാധിച്ചിരുന്നില്ല. ഞാന്‍ പറ്റിക്കപ്പെട്ടിട്ടുണ്ട്.'' താരം പറയുന്നു.

''ആ ഓഡിഷന്‍ കോള്‍ വന്നത് ഒഎല്‍എക്‌സിലായിരുന്നു. അപ്പോള്‍ ഒന്നും അറിയില്ല. സിനിമയില്‍ എങ്ങനെയെങ്കിലും കയറണം എന്നതില്‍ ഒഎല്‍എക്‌സില്‍ ഓഡിഷന്‍ കോള്‍ കണ്ടപ്പോള്‍ കൊടുത്തു. എറണാകുളത്ത് വന്ന് ഓഡിഷനില്‍ പങ്കെടുത്തു. പോര്‍ട്ട്‌ഫോളിയോ എടുക്കാനാണെന്ന് പറഞ്ഞ് പതിനായിരം രൂപയും വാങ്ങി. എടുത്തു തന്ന ഫോട്ടോ ആണെങ്കില്‍ കച്ചറ ഫോട്ടോസും. അങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട്.'' എന്നും താരം പറയുന്നു.

''ഇപ്പോഴും ഇത്തരത്തിലുള്ള വ്യാജ ഓഡിഷനുകളുണ്ട്. അത് തിരിച്ചറിയാനുള്ള മാര്‍ഗങ്ങളുണ്ട്. ഒന്നാമത്തേത് ഫെഫ്കയുടെ സംവിധാനമുണ്ട്. അവിടെ വിളിച്ച് ചോദിക്കാം. അല്ലെങ്കില്‍ പ്രൊഡക്ഷന്‍ ഹൗസുമായി നേരിട്ട് ബന്ധപ്പെടാം. പണ്ടൊക്കെ ഓഡിഷന്‍ ഫോര്‍ യു പോലുള്ള ജെനുവിന്‍ ആയിട്ടുള്ള പേജുകളുണ്ടായിരുന്നു. ഇപ്പോഴുണ്ടോ എന്നറിയില്ല'' ശിവ ഹരിഹരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Summary

Shiva Hariharan recalls fake audition and losing money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shiva Raichandani
Simran
Cole  Thomas Allen
Cole  Thomas Allen
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com