അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

അച്ഛന് ആറ് മക്കളാണ്. രണ്ട് ഭാര്യമാരിലാണ് ആറ് മക്കളുള്ളത്. അത് തുറന്നു പറയുന്നതിലോ, അംഗീകരിക്കുന്നതിലോ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ല
Shobi Thilakan
Shobi Thilakan
Updated on
1 min read

മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് തിലകന്‍. ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്ത പ്രതിഭ. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ ഞെട്ടിക്കാറുള്ള തിലകന്‍ ജീവിതത്തിലും വ്യത്യസ്തനായിരുന്നു. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും യാതൊരു മടിയും മറയുമില്ലാതെ വെട്ടിത്തുറന്ന് പറയുന്നതായിരുന്നു തിലകന്റെ ശീലം.

തിലകന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതങ്ങള്‍ പോലെ തന്നെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തിലകന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചും സംസാരിക്കുകയാണ് മകന്‍ ഷോബി തിലകന്‍. അച്ഛന് രണ്ട് ഭാര്യമുണ്ടായിരുന്നു എന്നതിനെ മകനെന്ന നിലയില്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളാനായതെന്നാണ് ഷോബി തിലകന്‍ പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ മനസ് തുറന്നത്.

''അത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. അത് അങ്ങനെ തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അച്ഛന് ആറ് മക്കളാണ്. രണ്ട് ഭാര്യമാരിലാണ് ആറ് മക്കളുള്ളത്. അത് തുറന്നു പറയുന്നതിലോ, അംഗീകരിക്കുന്നതിലോ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്റെ അമ്മയില്‍ മൂന്ന് മക്കളാണ്. മറ്റേ അമ്മയിലും മൂന്ന് മക്കളാണ്. അച്ഛന് ആറ് മക്കളുണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞങ്ങളത് അംഗീകരിച്ചതാണ്'' ഷോബി തിലകന്‍ പറയുന്നു.

ശാന്തയാണ് തിലകന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മക്കളാണ് നടന്മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷാജി തിലകന്‍ എന്നിവര്‍. പിന്നീടാണ് നാടക നടിയായ സരോജത്തെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലെ മക്കളാണ് ഷിബു തിലകന്‍, സോണിയ തിലകന്‍, സോഫിയ അജിത്ത് എന്നിവര്‍.

Shobi Thilakan
'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത
Shobi Thilakan
സൂപ്പര്‍ ശരണ്യയ്ക്ക് രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയിരിക്കും? ആ ചിന്തയില്‍ നിന്നാണ് പ്രേമലു ഉണ്ടായത്: ഗിരീഷ് എഡി
Shobi Thilakan
'ഒരു ദിവസം വരും, ഒരു പരിപാടി വരും, നിർത്തി പോകാതെ ഇരുന്നാൽ മതി'; നിവിന്റെ വാക്കുകൾ പങ്കുവച്ച് അജു
Summary

Shobi Thilakan about his father having two wives. Says he had no issues to accept it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com