സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫിംഗേഴ്സ് ഷോർട്ട് ഫിലിം. പെൺകുട്ടികൾ നേരിടുന്ന ഗൗരവമേറിയ പ്രശ്നത്തെ ആസ്പദമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ആഘോഷ് വൈഷ്ണവാണ് ഫിംഗേഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.
നിരവധി തവണ ചർച്ച ചെയ്തിട്ടുള്ള വിഷയത്തെ വ്യത്യസ്തമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അച്ഛനും അമ്മയും മകളും അടങ്ങിയ കുടുംബത്തിലാണ് കഥ നടക്കുന്നത്. ആദ്യാവസാനം വരെ സസ്പെൻസ് നിലനിർത്തുന്നതാണ് ചിത്രം. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
കീര്‍ത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദന്‍, കൃഷ്ണേന്ദു നായര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവകൃഷ്ണയുടെ കഥയില്‍, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ജോസി ആലപ്പുഴയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാന്‍ പ്രദീപ് രംഗന്‍ ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം. ഗരംമസാല പ്രൈമിന്റെ ബാനറില്‍ ഗരംമസാലയും മംഗലത്ത് ബില്‍ഡേഴ്‌സും ചേര്‍ന്നാണ് നിർമാണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates