'ജീവിതം പാഴാക്കാതെ പോയി കല്യാണം കഴിക്ക്'; വസ്ത്രവും ചേരില്ല; വായടപ്പിച്ച് ശ്രദ്ധ ശ്രീനാഥ്

ശ്രദ്ധയുടെ പാട്ടിനെ അഭിനന്ദിച്ച് നടിമാരായ മൃണാള്‍ ഠാക്കൂര്‍, അദിതി റാവു തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
Shraddha Srinath
Shraddha Srinath
Updated on
1 min read

മലയാളം അടക്കമുള്ള നിരവധി തെന്നിന്ത്യന്‍ സിനിമകളിലൂടെ കയ്യടി നേടിയ നടിയാണ് ശ്രദ്ധ ശ്രീനാഥ്. തന്റെ അഭിനയത്തിലൂടെ മാത്രമല്ല വ്യക്തിത്വത്തിലൂടെയും ശ്രദ്ധ ആരാധകരെ നേടിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തനിക്ക് പാടാനും കഴിവുണ്ടെന്ന് തെളിയിക്കുകയാണ് ശ്രദ്ധ ശ്രീനാഥ് പുതിയ വീഡിയോയില്‍.

Shraddha Srinath
സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ബോളിവുഡ് ചിത്രം മേം വാപാസ് ആവൂംഗയിലെ പാട്ട് പാടിയാണ് ശ്രദ്ധ കയ്യടി നേടുന്നത്. ചിത്രത്തിലെ തേരെ പാസ് മേം എന്ന ഗാനമാണ് ശ്രദ്ധ മനോഹരമായി പാടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലായി പങ്കുവച്ച വിഡിയോയ്ക്ക് താഴെ അഭിനന്ദനവുമായി എത്തുകയാണ് ആരാധകരും സിനിമാ ലോകവും.

ഇതിനിടെ ചിലര്‍ താരത്തെ അധിക്ഷേപിക്കാനും ശ്രമിക്കുന്നുണ്ട്. അത്തരത്തിലുള്ള രണ്ട് അധിക്ഷേപ കമന്റുകള്‍ക്ക് ശ്രദ്ധ നല്‍കിയ മറുപടി കയ്യടി നേടുകയാണ്. താരത്തിന്റെ വസ്ത്രമാണ് ഒരാള്‍ക്ക് പ്രശ്‌നമായത്. 'ഹായ് ശ്രദ്ധ. തീര്‍ച്ചയായും നിങ്ങളുടെ പാട്ട് നല്ലതാണ്. പക്ഷെ നിങ്ങളുടെ വസ്ത്രം ഈ പാട്ടിന് ചേരുന്നതല്ല ഡിയര്‍' എന്നായിരുന്നു കമന്റ്. പിന്നാലെ ശ്രദ്ധ മറുപടിയുമായെത്തി.

'ഡിയര്‍, നിങ്ങളുടെ പരാതി അടുത്തുള്ള മുന്‍സിപ്പല്‍ ഓഫീസിലില്‍ കൊണ്ടു കൊടുക്കൂ' എന്നായിരുന്നു ശ്രദ്ധയുടെ മാസ് മറുപടി. അതേസമയം മറ്റൊരാളെ ചൊടിപ്പിച്ചത് ശ്രദ്ധ കല്യാണം കഴിച്ചിട്ടില്ല എന്നതായിരുന്നു. 'ജീവിതം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ ജീവിതം വെറുതെ പാഴാക്കരുത്. ആദ്യം പോയി കല്യാണം കഴിക്കൂ. എന്നിട്ട് ഭാവി ജീവിതം ആസ്വദിക്കൂ' എന്നായിരുന്നു കമന്റ്. ഇതിനും ശ്രദ്ധ മറുപടി നല്‍കി.

'ആദ്യം നീ പോയി ആരെയെങ്കിലും കല്യാണം കഴിക്കൂ. എന്നിട്ട് ഞാന്‍ കഴിച്ചോളാം' എന്ന മറുപടിയിലൂടെ ഇയാളുടേയും വായടപ്പിക്കുകയായിരുന്നു ശ്രദ്ധ. അതേസമയം ശ്രദ്ധയുടെ പാട്ടിനെ അഭിനന്ദിച്ച് നടിമാരായ മൃണാള്‍ ഠാക്കൂര്‍, അദിതി റാവു തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Shraddha Srinath
മദ്യപിച്ച് വാഹനമോടിച്ചു, 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' പിടിയില്‍; പിന്നാലെ വിഡിയോയിലെത്തി; ജയിലല്ലെന്ന് താരം
Shraddha Srinath
'ശ്വേതയുടെ രാജിക്കത്ത് കിട്ടിയിട്ടില്ല, പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി'; അമ്മയില്‍ വീണ്ടും പ്രതിസന്ധി
Shraddha Srinath
'അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു'; ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്
Summary

Shraddha Srinath gives it back to comments asked her to get married and change dressing style.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com